വീണ്ടും കൊറിയന്‍ മാജിക്, വീണ്ടും എക്‌സ്ട്രാ ടൈം

ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗദി അറേബ്യക്കെതിരെ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടിയ തെക്കന്‍ കൊറിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയും അത് ആവര്‍ത്തിച്ചു. നാല്‍പത്തിരണ്ടാം മിനിറ്റ് മുതല്‍ ലീഡ് ചെയ്യുകയായിരുന്ന ഓസ്‌ട്രേലിയക്കെതിരെ ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ പെനാല്‍ട്ടിയിലൂടെ 1-1 സമനില നേടി. ക്രയഗ് ഗുഡ് വിനാണ് ഓസ്‌ട്രേലിയയെ മുന്നിലെത്തിച്ചത്. സൗദിക്കെതിരെയെന്ന പോലെ ഹ്വാംഗ് ഹീ ചാനാണ് കൊറിയയുടെ ആയുസ്സ് നീട്ടിയെടുത്തത്. സൗദിയെ ഷൂട്ടൗട്ടിലാണ് അവര്‍ മറികടന്നത്. ജോര്‍ദാനുമായാണ് വിജയിക്കുന്ന ടീം സെമി കളിക്കുക. 1960 നു ശേഷം കൊറിയ ഏഷ്യന്‍ ചാമ്പ്യന്മാരായിട്ടില്ല. 2015 ലെ ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയ.

Latest News