അല്‍ഉല - യുനെസ്‌കൊ ലോക പൈതൃക നഗരായ അല്‍ഉലയുടെ സൗന്ദര്യം ഒപ്പിയെടുത്ത് അല്‍ഉല ടൂര്‍ സൈക്ലിംഗ് പുരോഗമിക്കുന്നു. നാലാം സ്‌റ്റെയ്ജില്‍ ടിം മെര്‍ലിയര്‍ ഒന്നാം സ്ഥാനത്തെത്തി. ബ്രയാന്‍ കോക്വാര്‍ഡിനെയും കാസ്പര്‍ വാന്‍ ഊദനെയും കഷ്ടിച്ച് മറികടന്നു. നാളെ ടൂര്‍ അവസാനിക്കാനിരിക്കെ മെര്‍ലിയറാണ് ഒന്നാം സ്ഥാനത്ത്. അല്‍ഉല ടൂറില്‍ 126 റൈഡര്‍മാരാണ് പങ്കെടുക്കുന്നത്.