Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലീഡ് തുലച്ചു, ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനം കൈവിട്ടു

ഭുവനേശ്വര്‍ - ഇടവേളക്കു ശേഷം ബുധനാഴ്ച പുനരാരംഭിച്ച ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ. പതിനൊന്നാം മിനിറ്റില്‍ ദിമിത്രിയോസ് ദിയാമന്‍ഡിയാക്കോസിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷം നാലു മിനിറ്റിനിടെ റോയ് കൃഷ്ണ നേടിയ ഇരട്ട ഗോളില്‍ ഒഡിഷയോട് 1-2 ന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ഈ സീസണിലെ മൂന്നാം തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്കു പോയി. ഗോവയും (11 കളിയില്‍ 27 പോയന്റ്) ഒഡിഷയുമാണ് (13 കളിയില്‍ 27) ആദ്യ സ്ഥാനങ്ങളില്‍. ബ്ലാസ്‌റ്റേഴ്‌സിന് 13 കളിയില്‍ 26 പോയന്റാണ്.
നിഹാലിന്റെ ഉജ്വല കുതിപ്പാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളില്‍ കലാശിച്ചത്. എന്നാല്‍ 53, 57 മിനിറ്റുകളിലായി ഒഡിഷ തിരിച്ചടിച്ചു. അഹമദ് ജാഹുവിന്റെ കോര്‍ണര്‍ കിക്കാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. അതിന്റെ അലയടങ്ങും മുമ്പെ ആമി റെനവാദെയുടെ മനോഹരമായ പാസില്‍ നിന്ന് റോയ് കൃഷ്ണ വീണ്ടും സ്‌കോര്‍ ചെയ്തു.  
ഐ.എസ്.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ പലതവണ കിരീടപ്രതീക്ഷയുണര്‍ത്തിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ ഇതുവരെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ലൈന്‍ കടക്കാനായിട്ടില്ല. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും മഞ്ഞപ്പട കിരീടം നേടുമെന്ന് കരുതുന്നവര്‍ വിരളമാണ്. 
പ്രധാന കാരണം പരിക്കാണ്. ജോഷ്വ സോറീറ്റിയൊ, അഡ്രിയന്‍ ലൂണ, ജീക്‌സന്‍ സിംഗ്, അയ്ബാന്‍ഭ ഡോളിംഗ്, ക്വാമെ പെപ്ര തുടങ്ങിയ മുന്‍നിര കളിക്കാരെയാണ് പലഘട്ടങ്ങളിലായി ബ്ലാസ്റ്റേഴ്‌സിന് നഷ്ടപ്പെട്ടത്. യുവ കളിക്കാരായ മുഹമ്മദ് അയ്മന്‍, അസ്ഹര്‍, സചിന്‍ സുരേഷ്, വിബിന്‍ മോഹനന്‍ തുടങ്ങിയ യുവ മലയാളി കളിക്കാരില്‍ കോച്ച് ഇവാന്‍ വുകൂമനോവിച് പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു. പ്രിതം കോടാലിന്റെയും പ്രബീര്‍ ദാസിന്റെയും പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുന്നു. 
പ്രതിരോധം ശക്തമാണ് എന്നതാണ് ഈ സീസണില്‍ മഞ്ഞപ്പടയുടെ കരുത്ത്. കോടാലും പ്രബീറും മാര്‍ക്കൊ ലെസ്‌കോവിച്ചും മിലോസ് ഡിന്‍ഡ്രിച്ചുമടങ്ങുന്ന പ്രതിരോധ നിര ലീഡ് കാത്തുസൂക്ഷിക്കാന്‍ മിടുക്കരാണ്. മധ്യനിരയില്‍ ദാനിഷ് ഫാറൂഖിയുണ്ട്. മുന്‍നിരയില്‍ ദിമിത്രിയോസ് ദിയാമന്‍ഡാകോസ് ചുമതലയേറ്റെടുക്കുന്നു. ഗോളുകളും അസിസ്റ്റുകളും പരിഗണിക്കുമ്പോള്‍ ഐ.എസ്.എല്ലില്‍ ഒന്നാം സ്ഥാനത്താണ് ഗ്രീക്ക് താരം. പെപ്രയുടെ അഭാവം നികത്താന്‍ ഗോകുലത്തില്‍ നിന്ന് ജസ്റ്റിന്‍ ഇമ്മാനുവേലിനെ തിരിച്ചുവിളിച്ചിട്ടുണ്ട്. 
ഈ സീസണില്‍ ഹോം മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് തോറ്റിട്ടില്ല. നാല് മത്സരങ്ങള്‍ കൂടി അവര്‍ക്ക് കൊച്ചിയിലുണ്ട്.
 

Latest News