ദോഹ - ഇന്ത്യയില്‍ ക്ലബ്ബ് ഫുട്‌ബോള്‍ കളിച്ച രണ്ടു പേര്‍ ദോഹയിലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ സ്വന്തം രാജ്യങ്ങളുടെ ജഴ്‌സിയണിഞ്ഞു. ഐ.എസ്.എല്‍ ടീം നോര്‍ത്ഈസ്റ്റ് യുനൈറ്റഡിന്റെ സെന്റര്‍ ബാക്ക് യാസര്‍ ഹമദ് ഫലസ്തീന്റെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. ഫലസ്തീന്‍ പ്രി ക്വാര്‍ട്ടറില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തറിനോട് തോറ്റ് പുറത്തുപോവുകയായിരുന്നു.
്അരങ്ങേറ്റത്തില്‍ താജിക്കിസ്ഥാന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയുന്നു. ഗോകുലം കേരളയുടെ സ്‌ട്രൈക്കര്‍ കംറോന്‍ തുര്‍സനോവ് താജിക്കിസ്ഥാന്‍ നിരയിലുണ്ട്. കരുത്തരായ യു.എ.ഇയെ പ്രി ക്വാര്‍ട്ടറില്‍ അട്ടിമറിച്ച താജിക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോര്‍ദാനോട് തോല്‍ക്കുകയായിരുന്നു.






