കോഴിക്കോട് : ഇന്ത്യന്‍ വിമെന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സി നാളെ ഹോപ്‌സ് എഫ് സിയെ നേരിടുന്നു. ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് 3 :30 ന് കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തിലാണ് മത്സരം. ഹാട്രിക്ക് ചാംപ്യന്‍ഷിപ് വിജയങ്ങള്‍ക്ക് ശേഷം മറ്റൊരു കിരീടം ഉന്നമിടുന്ന ഗോകുലത്തിന് ശേഷിക്കുന്ന എല്ലാമത്സരങ്ങളും നിര്‍ണായകമാണ്. ലീഗില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് പതിനാലു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോകുലം. അത്രയും തന്നെ മത്സരങ്ങളില്‍ നിന്ന് പത്തു പോയിന്റാണ് ഹോപ്‌സ് നേടിയത്. ടീം നാലാം സ്ഥാനത്താണ്. സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.






