ലുധിയാന: ഐ-ലീഗ് ഫുട്ബോളില്‍ ഇടവേളക്കു ശേഷം ഇന്ന് കളത്തിലിറങ്ങാനിരിക്കെ ഗോകുലം കേരളയുടെ മത്സരം നീട്ടി. ഗോകുലവും ദല്‍ഹി എഫ്.സിയും ലുധിയാനയിലെ നാംധാരി സ്റ്റേഡിയത്തിലായിരുന്നു കളിക്കേണ്ടിയിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളും കാരണം മത്സരം നീട്ടിവെക്കുകയാണെന്ന് ഐ-ലീഗ് അധികൃതര്‍ അറിയിച്ചു. അടുത്ത വെള്ളിയാഴ്ചയാണ് ഇനി ഗോകുലത്തിന്റെ കളി, ഇന്റര്‍ കാശിക്കെതിരെ എവേ മത്സരം.
നിലവില്‍ പതിനൊന്ന് മാച്ചുകളില്‍ നിന്ന് പതിനാറു പോയിന്റ് മായി ഏഴാം സ്ഥാനത്താണ് ഡല്‍ഹി എഫ് സി. ആറാം സ്ഥാനത്തുള്ള ഗോകുലം അത്രയും തന്നെ മാച്ചുകളില്‍ നിന്ന് പതിനേഴു പോയിന്റാണ് നേടിയത്. ടീമില്‍ ഉടനീളെ അഴിച്ചുപണികളുമായാണ് രണ്ടു ടീമുകളും ഇറങ്ങുന്നത്. ഗോകുലം കേരള എഫ് സിയില്‍ സെര്‍ബിയന്‍ താരം നിക്കോളയും, ഒഡിഷ എഫ് സിയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ ലാല്‍ റിംസങ്ങയും ജോയിന്‍ ചെയ്തിരുന്നു.






