ഗുവാഹത്തി- കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ അപരനെ തിരിച്ചറിഞ്ഞുവെന്നും ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കൈ വീശുന്നത് രാഹുലിന്റെ അപരനാണെന്ന് മുഖ്യമന്ത്രി ഹിമന്ത നേരത്തെ ആരോപിച്ചിരുന്നു.
ജനുവരി 18നും 25നുമിടയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ യാത്രയില്‍, ചില സ്ഥലങ്ങളില്‍ രാഹുല്‍ തന്നോട് സാദൃശ്യമുള്ള അപരനെയാണ് ഉപയോഗിച്ചിരുന്നതെന്നാണ് ഹിമന്തയുടെ ആരോപണം. അസമില്‍ നിന്ന് ജോഡോ യാത്ര പശ്ചിമ ബംഗാളിലെത്തിയിരിക്കുകയാണ്. ഫെബ്രുവരി നാലിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അസമില്‍ നടത്തുന്ന വാര്‍ത്ത സമ്മേളനത്തില്‍ രാഹുലിന്റെ അപരനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് ഹിമന്ത പറഞ്ഞിരിക്കുന്നത്.
അസമിലൂടെ യാത്ര കടന്നുപോയപ്പോള്‍ രാഹുലിന്റെ അപരനാണ് ജനങ്ങളെ നോക്കി കൈവീശിയതെന്ന കാര്യം തന്റെ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപരന്റെ പേരടക്കമുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. തന്റെ പരാതിക്കു ശേഷം പശ്ചിമ ബംഗാളില്‍ അപരന്റെ സഹായമില്ലാതെയാണ് രാഹുല്‍ പര്യടനം നടത്തുന്നതെന്നും ഹിമന്ത അവകാശപ്പെട്ടു.
കൂടുതൽ വാർത്തകൾ വായിക്കാം
ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍
സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം
പ്രവാസ ലോകത്ത് ഓഫീസ് ബോയി സമ്പന്നനായത് ചുമ്മാതല്ല
VIDEO ഇതാണ് ദൈവത്തിന്റെ കൈയെന്ന് സോഷ്യല്‍ മീഡിയ, വൈറലായി ഒരു വീഡിയോ