തബൂക്ക് - ഫ്രഞ്ച് ദമ്പതികള്‍ ഒമ്പതു രാജ്യങ്ങള്‍ താണ്ടി സൈക്കിളില്‍ തബൂക്കിലെത്തി. വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും രാത്രി തങ്ങാനുള്ള സൗകര്യങ്ങളും നിറച്ച ബാഗുകള്‍ സൈക്കിളുകളില്‍ കെട്ടിവെച്ചും തൂക്കിയുമാണ് ദമ്പതികള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരം താണ്ടി ഉത്തര സൗദിയിലെ തബൂക്കിലെത്തിയത്.
ഫ്രാന്‍സില്‍ നിന്നാണ് തങ്ങള്‍ വരുന്നതെന്ന് ഫ്രഞ്ച് യുവാവ് ലിയോ പറഞ്ഞു. വ്യത്യസ്ത സംസ്‌കാരങ്ങള്‍ അടുത്തറിയാനും ആളുകളെ പരിചയപ്പെടാനും ആഗ്രഹിച്ച് ഒരു വര്‍ഷം നീളുന്ന യാത്രക്ക് തങ്ങള്‍ പദ്ധതിയിടുകയായിരുന്നു. യാത്രക്കിടെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും വ്യത്യസ്തരായ ആളുകളെ പരിചയപ്പെടുകയും അവരില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുന്നു. ഫിസിയോ തെറാപ്പിസ്റ്റ് ആയാണ് താന്‍ ജോലി ചെയ്യുന്നതെന്നും ലിയോ പറഞ്ഞു.
പര്‍വത പ്രദേശത്തെ റോഡിലൂടെ തബൂക്ക് നഗരം ലക്ഷ്യമാക്കിയാണ് തങ്ങള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന് അരിയാന പറഞ്ഞു. തബൂക്ക് സന്ദര്‍ശനം പൂര്‍ത്തിയാക്കി തങ്ങള്‍ മദീനയിലേക്ക് പോകും. ചിലപ്പോള്‍ റിയാദും സന്ദര്‍ശിക്കും. സൗദി അറേബ്യ വലിയ രാജ്യമാണ്. സൈക്കിളുകളില്‍ വളരെ സാവകാശമാണ് തങ്ങള്‍ സഞ്ചരിക്കുന്നത്. ഒമ്പതു രാജ്യങ്ങള്‍ പിന്നിട്ടാണ് തങ്ങള്‍ സൗദിയില്‍ പ്രവേശിച്ചത്. ശൈത്യ കാലത്ത് സൗദിയിലെ യാത്ര മനോഹരമായ അനുഭവമാണ്. പകല്‍ സമയത്ത് നല്ല വെയിലുണ്ട്. ഇത് മികച്ചതാണ്. ആളുകള്‍ വളരെയേറെ നല്ലവരാണ്. സൗദിയിലെ സ്‌നേഹവും സമാധാനവും ഏറ്റവും മികച്ചതാണ്. പ്രകൃതി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ആനിമേഷനാണ് ഫ്രാന്‍സില്‍ തന്റെ ജോലിയെന്നും അരിയാന പറഞ്ഞു.
زوجان من #فرنسا يصلان إلى #تبوك عبر الدراجة الهوائية بعد مرورهم بـ 9 دول
— العربية السعودية (@AlArabiya_KSA) February 1, 2024
عبر:@sultan_mr_ pic.twitter.com/PspqhvmAp7
കൂടുതൽ വാർത്തകൾ വായിക്കാം
ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍
സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം
പ്രവാസ ലോകത്ത് ഓഫീസ് ബോയി സമ്പന്നനായത് ചുമ്മാതല്ല
VIDEO ഇതാണ് ദൈവത്തിന്റെ കൈയെന്ന് സോഷ്യല്‍ മീഡിയ, വൈറലായി ഒരു വീഡിയോ