ഇതാ രസകരമായ കണക്ക്, ആ രണ്ട് പേര്‍ അന്ന് ജനിച്ചിട്ടു പോലുമില്ല

വിശാഖപട്ടണം - ഇന്ത്യക്കെതിരായ വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബൗളിംഗ് ആക്രമണം നയിക്കുന്നത് ജെയിംസ് ആന്‍ഡേഴ്‌സനാണ്. ആന്‍ഡേഴ്‌സന്‍ ടെസ്റ്റില്‍ അരങ്ങേറിയത് 2003 മെയ് 22 നാണ്. അന്ന് ജനിച്ചിട്ടു പോലുമില്ലാത്ത രണ്ടു പേര്‍ ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലുണ്ട്. 2003 ഒക്ടോബറില്‍ ജനിച്ച ശുഐബ് ബഷീറും 2004 ഓഗസ്റ്റില്‍ ജനിച്ച റിഹാന്‍ അഹമ്മദും. 
ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് നാളെ വിശാഖപട്ടണത്ത് ആരംഭിക്കുമ്പോള്‍ കരിയറിലെ സുപ്രധാന നാഴികക്കല്ലിനടുത്താണ് രണ്ടു പേര്‍. ഇന്ത്യയുടെ ആര്‍. അശ്വിനും ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനും. 
ഇന്ത്യയില്‍ പതിനാലാമത്തെ ടെസ്റ്റാണ് ആന്‍ഡേഴ്‌സന്‍ കളിക്കുന്നത്. ആകെ 184ാമത്തെ ടെസ്റ്റാണ് ഇത്. മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണുമുള്ള 700 വിക്കറ്റ് ക്ലബ്ബില്‍ ആദ്യ പെയ്‌സ്ബൗളറായി കടന്നുകൂടാന്‍ ആന്‍ഡേഴ്‌സന് ഒമ്പത് വിക്കറ്റ് കൂടി മതി. ആന്‍ഡേഴ്‌സന്‍ ഇന്ത്യക്കെതിരെ 140 വിക്കറ്റെടുത്തിട്ടുണ്ട്.
 

Latest News