റിയാദ് - സൗദി അറേബ്യയില്‍ വനിതകള്‍ വിവേചനം നേരിടുകയാണെന്ന ആരോപണം പാശ്ചാത്യ ലോകം ആവര്‍ത്തിക്കുന്നതിനിടയില്‍ റിയാദ് സീസണ്‍ കപ്പ് ഫു്ടബോളിലെ രണ്ട് മത്സരങ്ങളും വനിതാ റഫറിമാരുടെ സംഘം നിയന്ത്രിച്ചു. സൗദിയിലേക്ക് വനിതാ ടെന്നിസ് മത്സരങ്ങള്‍ അനുവദിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം മാര്‍ടിന നവരത്തിലോവയും ക്രിസ് എവര്‍ടും നടത്തിയ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരുന്നു. സൗദിയിലെ മാറ്റങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്നവരാണ് ഈ വിര്‍ശനം ഉന്നയിക്കുന്നതെന്നും മറ്റ് ദേശക്കാര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം സൗദി വനിതകള്‍ക്ക് നിഷേധിക്കുകയാണ് ഈ വിമര്‍ശകരെന്നും അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
റിയാദ് സീസണ്‍ കപ്പില്‍ ഇന്റര്‍ മയാമിയും അല്‍ഹിലാലും തമ്മിലുള്ള ആദ്യ കളി നിയന്ത്രിച്ചത് എഡീന ആല്‍വേസ് ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള ബ്രസീലിയന്‍ വനിതാ റഫറിമാരാണ്. 2021 ല്‍ ക്ലബ്ബ് ലോകകപ്പില്‍ വിസിലൂതിയ ആദ്യ വനിതാ റഫറിയാണ് എഡിന. മരിയാന അല്‍മെയ്ഡ, നുവേസ ബാക്ക് എന്നിവരായിരുന്നു സഹ റഫറിമാര്‍.
സ്വീഡിഷ് റഫറി എസ്തര്‍ സ്റ്റോബഌ അന്നസ്‌റും മയാമിയും തമ്മിലുള്ള കളിയില്‍ വിസില്‍ പിടിച്ചു. 2017 ല്‍ ഇന്ത്യയില്‍ നടന്ന അണ്ടര്‍-17 ലോകകപ്പില്‍ ചരിത്രം സൃഷ്ടിച്ച വനിതയാണ് എസ്തര്‍. ഫിഫയുടെ ഒരു പുരുഷ ടൂര്‍ണമെന്റ് നിയന്ത്രിക്കുന്ന ആദ്യ വനിതയായി അവര്‍. വനിതാ യൂറോ കപ്പ് ഫൈനലിലും വനിതാ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലുമൊേെക്ക വനിതാ ലോകകപ്പുകളിലുമൊക്കെ റഫറിയായ വലിയ അനുഭവ സമ്പത്തുണ്ട് അവര്‍ക്ക്. സ്വിസ് റഫറിമാരായിരുന്നു റിയാദില്‍ എസ്തറിന്റെ അസിസ്റ്റന്റുകള്‍.