ഏഷ്യന്‍ ഗെയിംസില്‍ സൗദിക്ക് ആദ്യ സ്വര്‍ണം; പൊന്നണിഞ്ഞത് അശ്വാഭ്യാസത്തില്‍

ജക്കാര്‍ത്ത- പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസത്തില്‍ സൗദി അറേബ്യക്ക് സ്വര്‍ണ മെഡല്‍. ഗെയിംസില്‍ സൗദിയുടെ ആദ്യ സ്വര്‍ണമാണിത്. ടീം ജംബിംഗ് ഫൈനലില്‍ ജപ്പാനാണ് വെള്ളി. ഖത്തര്‍ വെങ്കലം കരസ്ഥമാക്കി.
റംസി ഹമദ് അല്‍ ദുഹമി, ഖാലിദ് അബ്ദുറഹ്്മാന്‍ അല്‍ മുബ്തി, ഖാലിദ് അബ്ദുല്‍ അസീസ് അലൈദ്, അബ്ദുല്ല വലീദ് സര്‍ബത്തലി എന്നിവരടങ്ങുന്നതാണ് സൗദിയുടെ ജംബിംഗ് ടീം.

 

Latest News