Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റൊണാള്‍ഡൊ കളിക്കുമോ? അന്നസ്‌റിന്റെ പുതിയ സന്ദേശം

റിയാദ് - റിയാദ് സീസണ്‍ കപ്പില്‍ ലിയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിക്കെതിരെ അന്നസര്‍ ടീമില്‍ ക്രിസ്റ്റ്യാനൊ ഉണ്ടാവുമോ? അന്നസ്‌റിന്റെ പരിശീലനത്തിന്റെ രണ്ട് വീഡിയൊ കഴിഞ്ഞ ദിവസം അവര്‍ പുറത്തുവിടുകയുണ്ടായി. രണ്ടിലും റൊണാള്‍ഡൊ ഉണ്ട്, എന്നാല്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ മയാമിക്കെതിരെ റൊണാള്‍ഡൊ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മുപ്പത്താറുകാരനായ മെസ്സിയും മുപ്പത്തെട്ടുകാരനായ റൊണാള്‍ഡോയും തമ്മിലുള്ള അവസാന പോരാട്ടമായാണ് ഈ മത്സരം മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്. 
റൊണാള്‍ഡോക്ക് കളിക്കാനാവാത്തതിനാല്‍ ചൈനയില്‍ രണ്ട് സൗഹൃദ മത്സരം കളിക്കുന്നതില്‍ നിന്ന് അവസാന നിമിഷം അന്നസര്‍ പിന്മാറിയിരുന്നു. റൊണാള്‍ഡൊ ഫിറ്റ്‌നസ് നേടുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് കോച്ച് ലൂയിസ് കാസ്‌ട്രൊ വെളിപ്പെടുത്തി. മയാമിക്കെതിരെ കളിക്കില്ലെന്നും കോച്ച് പറഞ്ഞു.
 

Latest News