പ്രവാസി പഠിക്കേണ്ട ഒരു ചെറിയ കാര്യം

എന്തു കൊണ്ടാണ് വിദ്യാഭ്യാസമില്ലാതിരുന്നിട്ടും ചിലര്‍ നേട്ടങ്ങളുടെ കൊടുമുടി കീഴടക്കുന്നത്? ഇതിന്റെ രഹസ്യം കണ്ടെത്തിയാല്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. വിദ്യഭ്യാസം കുറവാണെന്ന കുറ്റബോധം കടലിലെറിയപ്പെടും.
ആത്മവിശ്വാസത്തിന് നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ ചടുലത ലഭിക്കും. നമ്മുടെ പരിരസരത്തിലൂടെ എത്രയോ വാഹനങ്ങള്‍ ചീറിപ്പായുന്നു. ആരാണ് ഓട്ടോമൊബീല്‍ ഇന്‍ട്രസ്റ്റിയലിന്റെ പിതാവ്? എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത ?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമ്മളേയും പ്രചോദിതരാക്കും.
സംരംഭകരുടെ സ്വത്താണെന്നവകാശപ്പെടാവുന്ന'Zero to One ' എന്ന ഗ്രന്ഥം പറയുന്നത് ഉയരങ്ങള്‍ കീഴടക്കാന്‍
ഓട്ടോമൊബീല്‍ ഇന്‍ട്രസ്റ്റിയലിന്റെ പിതാവിനെപ്പോലെയാകണമെന്നാണ്.
ലോകമഹായുദ്ധം നടന്ന കാലത്ത് 'അജ്ഞാനി ' എന്ന് ഒരാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നു. അത് കോടതി കയറി.
ഈ അജ്ഞാനിയാണ് മോട്ടോര്‍വാഹന വിപ്ലവം സൃഷ്ടിച്ച ഹെന്റി ഫോര്‍ഡ് . കാര്‍ഷിക കുടു:ബത്തില്‍ പിറന്ന അദ്ദേഹം വിദ്യാസമ്പന്നനായിരുന്നില്ല. പക്ഷേ കുതിരവണ്ടിക്കാലത്ത് കാറ് കണ്ട്പിടുക്കുന്ന വിജ്ഞാനം സ്വായത്തമാക്കിയതാണ് ലോകസമ്പന്നരില്‍ അദ്ദേഹത്തിന് ഇടം നല്‍കിയത്.
കോടതി കൂട്ടില്‍ നില്‍ക്കുന്ന ഫോര്‍ഡ് ഒരു ചോദ്യം ഉന്നയിച്ചു.  അത് കേട്ട് വക്കീല്‍ വിറച്ചു.
ഞാനെന്തിന് ലോക വിവരങ്ങളില്‍ നൈപുണ്യം നേടണം ?
അതറിയുന്നവര്‍ എത്രയോ ഇവിടെയുണ്ട്
ഞാന്‍ നേടേണ്ടത് എന്റെ മേഖലയിലെ വിജ്ഞാനമല്ലേ അത് എനിക്ക് എമ്പാടുമുണ്ട് .

സോഷ്യല്‍ മീഡിയകളിലൂടെ ഊളിയിട്ട് നാടൊട്ടുക്കും നടക്കുന്നത് അരിച്ച് പെറുക്കിയിട്ട് എന്ത് നേട്ടം?
ഇതേ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഇഷ്ടപ്പെട്ട ഒരു മേഖല തെരഞ്ഞെടുക്കൂ. അതുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങള്‍ വാരിക്കൂട്ടൂ. അപ്പോള്‍ അത്ഭുതങ്ങള്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കും.
'പ്രത്യകമായ അറിവ് ആര്‍ജ്ജിക്കുന്നതില്‍ താല്‍പര്യമില്യായ്മ ലക്ഷ്യം നേടാന്‍ കഴിയാത്തവരുടെ അടയാളമാണ്'
(Napoleonhill)
സവിശേഷ ജ്ഞാനം നേടല്‍ അഭിനിവേശത്തിന്റെ അടയാങ്ങളില്‍പ്പെട്ടതാണ്. എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള പരന്ന അറിവല്ല പ്രധാനം. പ്രത്യേകമായ ഒരു വിഷയത്തില്‍ അറിവ് നേടലാണ് നേട്ടങ്ങളുടെ കൊടുമുടി കീഴടക്കാനുള്ള മാര്‍ഗ്ഗം.
പുരോഗതി ഉദ്ദേശിക്കുന്ന കാര്യത്തിത്തില്‍ പ്രാവീണ്യം നേടിയാലെ ലക്ഷ്യസാക്ഷാല്‍കാരം നേടാന്‍ കഴിയൂ എന്നത് മറക്കാതിരിക്കൂ.

 

Latest News