Sorry, you need to enable JavaScript to visit this website.

പ്രവാസിയുടെ പെട്ടി; പുതിയ ശീലം നല്ലതാണോ?

നാട്ടിലേക്കുള്ള യാത്രയിലെ  പ്രധാന ചടങ്ങാണ് പെട്ടി കെട്ടല്‍. നാട്ടിലിപ്പോള്‍ എല്ലാം വസ്തുക്കളും സുലഭമാണ് പിന്നെ ഇവിടെ നിന്ന് ഏറ്റി കൊണ്ട് പോകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
ആ കാശും കൂടി കീശയിലിടാം. പ്രവാസികള്‍ക്കിടയിലെ പുതിയ കാഴ്ചപ്പാടാണിത്.  
പെട്ടിയില്‍ നിറക്കുന്ന കടലാസ് പെന്‍സില്‍ മുതല്‍  മൊബൈല്‍ വരെയുള്ളതിന്റെ മൂല്യം ഷോപ്പില്‍ നല്‍കിയ വിലയല്ല. കാരണം പെട്ടിയിലുള്ളത് കേവലം സാധനങ്ങളല്ല ഉറ്റവര്‍ക്കുള്ള സമ്മാനങ്ങളാണ്. സ്‌നേഹ പ്രകടനങ്ങളായി കൈമാറുന്ന സമ്മാനത്തിന് വിലമതിക്കാനാവില്ല അത് തീര്‍ത്തും അമൂല്യമാണ്!
ഒരു കുട്ടിയെ സ്‌റ്റേജിലേക്ക് വിളിച്ച് വരുത്തി ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് കൊടുക്കുന്ന കല്ല്‌പെന്‍സിലിന്റെയും കടയില്‍ കൊണ്ടുപോയി കംപ്യൂട്ടര്‍ വാങ്ങികൊടുക്കുന്നതിന്റെയും മൂല്യങ്ങള്‍ അജഗജാന്തരമുണ്ടെന്ന് പറയേണ്ടതില്ലല്ലോ?
അതിലേറെ മൂല്യമുണ്ട് പ്രവാസിയുടെ പെട്ടിയിലുള്ള സമ്മാനങ്ങള്‍ക്ക്!
പാരിതോഷികത്തിന്റെ  പെരുളുള്‍കൊള്ളാന്‍ പറ്റുന്ന ഒരു കഥ ഒ.ഹെന്‍ റിയുടേതായുണ്ട്. ക്രിസ്തുമസിന് ഡെല്ല  ഭര്‍ത്താവിന് സമ്മാനം വാങ്ങാന്‍ വേണ്ടി പണമില്ലാത്തത് കാരണം തന്റെ മുടി മുറിച്ച് വിറ്റു ആ കാശ് കൊണ്ട് ഭര്‍ത്താവ് ജിമ്മിന്റെ വാച്ചിന് ഒരു നല്ല ചെയ്ന്‍ വാങ്ങി. വീട്ടിലെത്തി സമ്മാനം ഭര്‍ത്താവിന് നല്‍കിയപ്പോള്‍ അദ്ദേഹവും കരുതി വെച്ച സമ്മാനപ്പൊതിയും കൈമാറി. തനിക്ക് വേണ്ടി മുടി വിറ്റ പ്രിയതമയെ നോക്കി വികാരനിര്‍ഭരനായി നില്‍ക്കുന്ന ജിമ്മിനോട് ഡെല്ല വാച്ച് കൊണ്ടുവരാന്‍ പറഞ്ഞു.
ഡെല്ലാ നിനക്കീസമ്മാനം വാങ്ങാന്‍ വേണ്ടി ഞാനെന്റെ വാച്ച് വിറ്റു.
പരസ്പരം കൈമാറുന്ന സമ്മാനത്തിന് ഒരു മാസ്മരികതയുണ്ട്
അത് തീര്‍ത്തും അവര്‍ണനീയമാണ്!
ഭാര്യയും മക്കളുമായി നമ്മള്‍ നിരന്തര സ്‌നേഹ പ്രകടനങ്ങള്‍ നടത്തുമ്പോഴും സവിശേഷവേളകളില്‍ വീണ്ടും സമ്മാനങ്ങള്‍ കൈമാറുന്നു.
ഇതിലൂടെ ഇരുകക്ഷികള്‍ക്കും ലഭിക്കുന്ന അനിര്‍വചനീയ സ്‌നേഹാനുഭൂതിയാണ്  സമ്മാനത്തിന്റെ രസതന്ത്രം!
മുഹമ്മദ് നബി ( സ ) യുടെ ഒരു വചനം ഏറെ പ്രസക്തമാണ്  'നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറൂ.. പരസ്പരം സ്‌നേഹിക്കൂ '
ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ സമ്മാനങ്ങള്‍ക്ക് വലിയൊരു പങ്കുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
പെട്ടി കെട്ടുന്ന കയറ് വരിഞ്ഞ് മുറുക്കുന്നത് ബന്ധങ്ങളേയാണ്.
നമ്മള്‍ നാട്ടിലാണെങ്കില്‍ പുറത്ത് പോയി വരുമ്പോള്‍ ഒരു കോലുമിട്ടായി എങ്കിലും കരുതും.
നമ്മെ കാത്തിരിക്കുന്ന കുട്ടികളോടുള്ള സ്‌നേഹത്തിന്റെ കൊടി അടയാളമാണത്.
വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ച് ചെല്ലുേ്രമ്പാള്‍ നമ്മെ കാത്തിരിക്കുന്നവര്‍ക്ക്‌കോലുമിട്ടായിക്ക് പകരം ചോക്ലേറ്റും കളിപ്പാട്ടവും ഇത്തിരി അത്തറും മറ്റും അധികപറ്റാണോ?
പ്രവാസിയുടെ പെട്ടി പൊങ്ങച്ച ചിഹ്നമല്ല.. പെട്ടി നിറയെ സ്‌നേഹത്തിന്റെ പൂമ്പൊടിയാണ്!
സന്തോഷവും സംതൃപ്തിയുമാണ് ജീവിതം കൊണ്ട് നാം നേടാനാഗ്രിക്കുന്നത്.
പണം പെട്ടിയിലോ പോക്കറ്റിലോ ഉണ്ടായാല്‍ ഇവ രണ്ടും ലഭിക്കല്ല. പണം ഇതിനുള്ള ഉപകരണം മാത്രമാണ്.
' പണം കൊണ്ട് സന്തോഷം ലഭിക്കില്ല പണം കൊടുത്ത്   സന്തോഷം വാങ്ങാം അതായത് പണം കൊണ്ട് പുണ്യങ്ങള്‍ ചെയ്ത്  സന്തോഷം നേടാം ചെറുതെങ്കിലും കൊടുക്കുക എന്നതാണ് പ്രധാനം.അതില്‍ ഒഴിവുകഴിവുകള്‍ കണ്ടെത്തരുത്[ 90 Days to Iife ]
നാം സമ്മാനങ്ങ.ള്‍ നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇരട്ടി നേട്ടവും വ്യക്തിപ്രഭാവവും കൂടി വര്‍ധിപ്പിക്കാം.
'നിങ്ങളൊരാള്‍ക്ക് നല്‍കുന്ന സമ്മാനം അയാള്‍ക്ക് ആവശ്യമുള്ള വസ്തുവാണെങ്കില്‍ ദാന ധര്‍മ്മം നിര്‍വ്വവിച്ചതിന്റെയും പാരിതോഷികം നല്‍കിയതിന്റേയും പ്രതിഫലം ലഭിക്കും-മുഹമ്മദ് നബി ( സ ) .
നമ്മുടെ കീശയുടെ കനത്തേക്കാള്‍ കര്‍മങ്ങളാണ് കാണപ്പെടുന്നത്. അതാണ് നമ്മുടെ വ്യക്തിപ്രഭാവം വളര്‍ത്തുന്നതും. സമ്മാനം നല്‍കുമ്പോള്‍ സാമ്പത്തികസ്ഥിതിക്കനുയോജ്യമായത് നല്‍കിയാല്‍ സ്‌നേഹ വര്‍ധനവും സ്രഷ്ടാവിന്റെ പ്രീതിയും കൂടുതല്‍ നേടാന്‍ കഴിയും.
'നിങ്ങള്‍ക്ക് സ്രഷ്ടാവ് നല്‍കിയതോതനുസരിച്ച്  നല്ല അന്നപാനാദികളും ഉടയാടകളും ഉപയോഗിക്കുകയും ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുകയും വേണം. അമിതവ്യയം അരുത് നിങ്ങള്‍ക്ക് സ്രഷ്ടാവ് നല്‍കിയ അനുഗ്രങ്ങള്‍ പ്രകടപ്പിച്ച് കാണാന്‍ അവന്‍ ഇഷ്ടപ്പെടുന്നു (ഹദീസ്)

 

 

 

Latest News