അഞ്ച് ബൗള്‍ഡ്, മൂന്ന് എല്‍.ബി, കിവീസ് തരിപ്പണം

ബ്ലൂംഫൊണ്ടയ്ന്‍ -അണ്ടര്‍-19 ലോകകപ്പിന്റെ സൂപ്പര്‍ സിക്‌സസിലെ ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനം കാഴ്ചവെച്ച് ഇന്ത്യ. മുശീര്‍ ഖാന്റെ സെഞ്ചുറിയിലൂടെ എട്ടിന് 295 റണ്‍സിലെത്തിയ ഇന്ത്യ എതിരാളികളെ 28.1 ഓവറില്‍ 81 ന് ചുരുട്ടിക്കെട്ടി. സെഞ്ചുറിക്ക് പിന്നാലെ മുശീര്‍ രണ്ട് വിക്കറ്റുമെടുത്തു. 214 റണ്‍സ് ജയത്തോടെ ഇന്ത്യ സെമിഫൈനല്‍ ഏതാണ്ടുറപ്പാക്കി. ഇന്ത്യക്ക് ആറ് പോയന്റുണ്ട്. 
ന്യൂസിലാന്റിന്റെ എട്ട് ബാറ്റര്‍മാരെ ഫീല്‍ഡര്‍മാരുടെ സഹായമില്ലാതെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്താക്കിയത്. അഞ്ച് പേര്‍ ബൗള്‍ഡായി, മൂന്നു പേര്‍ എല്‍.ബിയും. അവശേഷിച്ച രണ്ടു പേരില്‍ ഒരാളെ വിക്കറ്റ്കീപ്പര്‍ പിടിച്ചു, രണ്ടാമനെ കീപ്പര്‍ സ്റ്റമ്പ് ചെയ്തു.  
ടൂര്‍ണമെന്റില്‍ മുശീര്‍ നേടിയ രണ്ടാമത്തെ സെഞ്ചുറിയാണ് (126 പന്തില്‍ 131) ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അടിത്തറ. അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (9) അഞ്ചാം ഓവറില്‍ നഷ്ടപ്പെട്ടെങ്കിലും ആദര്‍ശ് സിംഗും (58 പന്തില്‍ 52) മുശീറും ഇന്നിംഗ്‌സിന് ചുക്കാന്‍ പിടിച്ചു. ഓപണിംഗ് ബൗളര്‍മാരായ സൗമ്യ പാണ്ഡെക്കും (10-2-19-4) രാജ് ലിംബാനിക്കും (6-2-17-2) മുശീറിനും (3.1-0-10-3) മുന്നില്‍ ന്യൂസിലാന്റിന് പിടിച്ചുനില്‍ക്കാനായില്ല. ക്യാപ്റ്റന്‍ ഓസ്‌കര്‍ ജാക്‌സനാണ് (19) ടോപ്‌സ്‌കോറര്‍. 
ലിംബാനിയുടെ ആദ്യ ഓവറില്‍ ഇരട്ട വിക്കറ്റ് നഷ്ടപ്പെട്ട ന്യൂസിലാന്റിന് അതിന്റെ അഘാതത്തില്‍നിന്ന് കരകയറാനായില്ല. ആദ്യ പന്തില്‍ ടോം ജോണ്‍സിനെ ബൗള്‍ഡാക്കിയ ലിംബാനി പകരം വന്ന സ്‌നേഹിത് റെഡ്ഢിയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി. ഓപണര്‍ ജെയിംസ് നെല്‍സനെയും (10) ലകലാന്‍ സ്റ്റാക്‌പോളിനെയും (5) സൗമ്യ പാണ്ഡെ പുറത്താക്കി. 
നേരത്തെ 126 പന്തില്‍ 131 റണ്‍സടിച്ച മുശീര്‍ ഖാനും അര്‍ധ സെഞ്ചുറി നേടിയ ആദര്‍ശ് സിംഗുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മെയ്‌സന്‍ ക്ലാര്‍ക്ക് നാല് വിക്കറ്റെടുത്തു. അച്ചടക്കത്തോടെ പന്തെറിഞ്ഞ ന്യൂസിലാന്റിനെതിരെ അനായാസം സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് സാധിച്ചില്ല. മൂന്ന് സിക്‌സറും 13 ബൗണ്ടറിയുമുണ്ട് മുശീറിന്റെ ഇന്നിംഗ്‌സില്‍. ടൂര്‍ണമെന്റില്‍ മുശീറിന്റെ രണ്ടാം സെഞ്ചുറിയാണ് ഇത്. മൂന്ന് സിക്‌സറും
ഇന്ത്യക്ക് അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (9) അഞ്ചാം ഓവറില്‍ നഷ്ടപ്പെട്ടെങ്കിലും ആദര്‍ശ് സിംഗും (58 പന്തില്‍ 52) മുശീറും ഇന്നിംഗ്‌സിന് അടിത്തറയിട്ടു. 109 പന്തില്‍ ഒരു സിക്‌സറും 10 ബൗണ്ടറിയും സഹിതമാണ് മുശീര്‍ സെഞ്ചുറിയിലെത്തിയത്. ക്യാപ്റ്റന്‍ ഉദയ് സഹാറന്‍ (34), രണ്ട് സിക്‌സറോടെ തുടങ്ങിയ ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞ ആരവല്ലി അവനീഷ് (17) എന്നിവര്‍ തുടക്കം പാഴാക്കി. 
മുശീര്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശേഷം അമേരിക്കക്കെതിരെ 73 റണ്‍സും അയര്‍ലന്റിനെതിരെ 118 റണ്‍സും നേടി. മുശീറിന്റെ ജ്യേഷ്ഠന്‍ സര്‍ഫറാസ് ഖാന്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലുണ്ട്. 
 

Latest News