അബുദാബി- ഇന്ത്യ,സൗദി അറേബ്യ, ലെബനന്, യൂറോപ്പ്, അമേരിക്ക, ശ്രീലങ്ക എന്നിവയുള്‍പ്പെടെയുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകല്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേസ്. വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് മിഡില്‍ ഈസ്റ്റിലെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും പ്രധാന സ്ഥലങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു.
കഴിഞ്ഞ വേനല്‍ക്കാലത്തേക്കാള്‍ 27 ശതമാനം കൂടുതല്‍ പ്രതിവാര സര്‍വീസുകളാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ജോര്‍ദാനിലെ അമ്മാന്, ലെബനനിലെ ബെയ്റൂട്ട്, ശ്രീലങ്കയിലെ കൊളംബോ, ഇന്ത്യയിലെ കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചു. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും എല്ലാ ദിവസവും പുതിയ റൂട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിഥികള്‍ക്ക് അനുയോജ്യമായ സമയത്ത് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് പറക്കാന്‍ വളരുന്ന ആഗോള ശൃംഖല കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന്
ഇത്തിഹാദിന്റെ ചീഫ് റവന്യൂ ആന്‍ഡ് കൊമേഴ്സ്യല്‍ ഓഫീസര്‍ അരിക് ഡെ പറഞ്ഞു.
| Destinations | Change | Total Frequency | Start Date |
| Jeddah | +7 per week | 28 per week | 15 March 2024 |
| Riyadh | +7 per week | 28 per week | 15 March 2024 |
| Amman | +4 per week | 11 per week | 15 June 2024 |
| Beirut | +2 per week | 7 per week | 15 June 2024 |
| Colombo | +4 per week | 17 per week | 15 June 2024 |
| Kolkata | +1 per week | 8 per week | 15 June 2024 |
| Bangalore | +3 per week | 17 per week | 15 June 2024 |
| Already announced | |||
| Kozhikode | New route | 7 per week | 1 January 2024 |
| Thiruvananthapuram | New route | 7 per week | 1 January 2024 |
| Boston | New route | 4 per week | 31 March 2024 |
| Nairobi | New route | 7 per week | 1 May 2024 |
| Colombo | +3 per week | 10 per week | 15 January 2024 |
| +4 per week | 14 per week | 1 May 2024 | |
| Bangkok | +3 per week | 17 per week | 22 February 2024 |
| Copenhagen | Extended year-round | 4 per week | 31 March 2024 |
| Athens | +5 per week | 12 per week | 1 May 2024 |
| +2 per week | 14 per week | 15 July 2024 | |
| Malaga | Summer 2024 service | 3 per week | 2 June 2024 |
| Santorini | New route | 2 per week | 15 June 2024 |
| Nice | New route | 2 per week | 15 June 2024 |
| Mykonos | Summer 2024 service | 2 per week | 17 June 2024 |






