ബ്ലൂംഫൊണ്ടയ്ന്‍ - അണ്ടര്‍-19 ലോകകപ്പിന്റെ സൂപ്പര്‍ സിക്‌സസിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. 126 പന്തില്‍ 131 റണ്‍സടിച്ച മുശീര്‍ ഖാനും അര്‍ധ സെഞ്ചുറി നേടിയ ആദര്‍ശ് സിംഗുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മെയ്‌സന്‍ ക്ലാര്‍ക്ക് നാല് വിക്കറ്റെടുത്തു. അച്ചടക്കത്തോടെ പന്തെറിഞ്ഞ ന്യൂസിലാന്റിനെതിരെ അനായാസം സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് സാധിച്ചില്ല. മൂന്ന് സിക്‌സറും 13 ബൗണ്ടറിയുമുണ്ട് മുശീറിന്റെ ഇന്നിംഗ്‌സില്‍. ടൂര്‍ണമെന്റില്‍ മുശീറിന്റെ രണ്ടാം സെഞ്ചുറിയാണ് ഇത്. മൂന്ന് സിക്‌സറും
ഇന്ത്യക്ക് അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (9) അഞ്ചാം ഓവറില്‍ നഷ്ടപ്പെട്ടെങ്കിലും ആദര്‍ശ് സിംഗും (58 പന്തില്‍ 52) മുശീറും ഇന്നിംഗ്‌സിന് അടിത്തറയിട്ടു. 109 പന്തില്‍ ഒരു സിക്‌സറും 10 ബൗണ്ടറിയും സഹിതമാണ് മുശീര്‍ സെഞ്ചുറിയിലെത്തിയത്. ക്യാപ്റ്റന്‍ ഉദയ് സഹാറന്‍ (34), രണ്ട് സിക്‌സറോടെ തുടങ്ങിയ ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞ ആരവല്ലി അവനീഷ് (17) എന്നിവര്‍ തുടക്കം പാഴാക്കി.
മുശീര്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശേഷം അമേരിക്കക്കെതിരെ 73 റണ്‍സും അയര്‍ലന്റിനെതിരെ 118 റണ്‍സും നേടി. മുശീറിന്റെ ജ്യേഷ്ഠന്‍ സര്‍ഫറാസ് ഖാന്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലുണ്ട്.