ആരുമായും ലൈംഗീക ബന്ധമില്ല, എന്നിട്ടും എയ്ഡ്‌സ്; കുവൈത്തിലെ പെൺകുട്ടിയുടെ ദുരിത കഥ

കുവൈത്ത്- കുവൈത്തിലെ ഈ പെൺകുട്ടിയുടെ കഥ ഏറെ ദുരിതപൂർണമാണ്. വിവാഹപൂർവ്വ ആരോഗ്യ പരിശോധനയിൽ എയ്ഡ്‌സ് ബാധയുണ്ടെന്ന് കണ്ടെത്തിയ പെൺകുട്ടിയുടെ കഥ കുവൈത്തിലെ ഒരു ഡോക്ടർ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഒരാളും ലൈംഗീക ബന്ധത്തിൽ ഏർപ്പെടാത്ത പെൺകുട്ടി തനിക്ക് എയ്ഡ്‌സ് ആണെന്ന മെഡിക്കൽ ഫലം ഏറെ ഞെട്ടലോടെയാണ് കേട്ടത്. പെൺകുട്ടി സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് വീണ്ടും പരിശോധന നടത്തുകയും ഇതിലും എയ്ഡ്‌സ് കണ്ടെത്തുകയും ചെയ്തു. 

എയ്ഡ്‌സ് ബാധിതയാണ് എന്ന വിവരം അറിയിക്കാൻ നിരവധി ഡോക്ടർമാരാണ് പെൺകുട്ടിയുടെ അടുത്തെത്തിയത്. കൗൺസെലിംഗ് നൽകുകയായിരുന്നു ലക്ഷ്യം. ചർമ്മ സംരക്ഷണത്തിന് വേണ്ടിയുള്ള പ്ലാസ്മ കുത്തിവെപ്പിലൂടെയാണ് പെൺകുട്ടിക്ക് എയ്ഡ്‌സ് ബാധിച്ചത് എന്നാണ് അനുമാനിക്കുന്നത്.
 

Latest News