പറ്റ്‌ന - ബിഹാറിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സചിന്‍ ബേബി രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ സെഞ്ചുറി കേരളത്തെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ 150 റണ്‍സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റിന് 220 റണ്‍സെടുത്തു. സചിന്‍ ബേബി (109 നോട്ടൗട്ട്) സെഞ്ചുറി പൂര്‍ത്തിയാ്ക്കിയതിന് പിന്നാലെ ടീമുകള്‍ സമനില സമ്മതിച്ചു. സ്‌കോര്‍; കേരളം 227, നാലിന് 220, ബിഹാര്‍ 377.
ബിഹാറിന് മൂന്നും കേരളത്തിന് ഒന്നും പോയന്റ് ലഭിച്ചു. കേരളമുള്‍പ്പെടുന്ന ഗ്രൂപ്പ് ബി-യില്‍ മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആദ്യ മൂന്നു കളികളും ജയിച്ച മുംബൈയെ ആവേശകരമായ മത്സരത്തില്‍ ഉത്തര്‍പ്രദേശ് രണ്ടു വിക്കറ്റിന് കീഴടക്കി. മുംബൈക്ക് 20 പോയന്റുണ്ട്. കേരളം അഞ്ച് പോയന്റുമായി ആറാം സ്ഥാനത്താണ്. ബിഹാറിനും അഞ്ച് പോയന്റാണ്.