ആബിദ്ജാന്‍ - ആഫ്രിക്കന്‍ കപ്പ് ഫുട്‌ബോളിലെ ബ്ലോക്ക്ബസ്റ്റര്‍ പ്രി ക്വാര്‍ട്ടറില്‍ നൈജീരിയ 2-0 ന് കാമറൂണിനെ തോല്‍പിച്ചു. അഡമൊല ലുഖ്മാനാണ് നൈജീരിയയുടെ രണ്ടു ഗോളുമടിച്ചത്. മത്സരത്തിലുടനീളം കാമറൂണ്‍ പ്രതിരോധത്തെ നൈജീരിയന്‍ മുന്‍നിര വെള്ളം കുടിപ്പിച്ചു. വിക്ടര്‍ ഒസിംഹനെ നേരിടാന്‍ ഡിഫന്റര്‍മാര്‍ പ്രയാസപ്പെട്ടു. മുപ്പത്താറാം മിനിറ്റിലുും തൊണ്ണൂറാം മിനിറ്റിലുമായിരുന്നു ഗോളുകള്‍. നമീബിയയെ 3-0 ന് തകര്‍ത്ത അംഗോളയുമായാണ് നൈജീരിയ ക്വാര്‍ട്ടര്‍ഫൈനല്‍ കളിക്കുക.