ആബിദ്ജാന്‍ - ആഫ്രിക്കന്‍ കപ്പ് ഫുട്‌ബോളിനായി ഐവറികോസ്റ്റിലെത്തിയ ഈജിപ്ത് ടീം ഒരു കളി പോലും ജയിച്ചിട്ടില്ല. നിലവിലെ റണ്ണേഴ്‌സ്അപ്പിന് സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിനെയും ഗോള്‍കീപ്പര്‍ മുഹമ്മദ് ഷെനാവിയെയും പരിക്ക് കാരണം നഷ്ടപ്പെടുകയും ചെയ്തു. പരിശീലനത്തിനിടെ തലയിടിച്ച ഇമാം അശൂര്‍ ആശുപത്രിയിലായി. ഒടുവില്‍ പശുവിനെ അറുത്ത് മാസം ദാനം ചെയ്തിരിക്കുകയാണ് ടീം അധികൃതര്‍. കയ്‌റോയിലെ പാവങ്ങള്‍ക്കാണ് മാംസം ദാനം ചെയ്തതെന്നും അത് ടീമിന് ഭാഗ്യം കൊണ്ടുവരുമെന്നാണ് കരുതുന്നതെന്നും ടീം വക്താവ് മുഹമ്മദ് മുറാദ് അറിയിച്ചു. ഞായറാഴ്ച കോംഗോയുമായി പ്രി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുകയാണ് ഈജിപ്ത്.
റെക്കോര്‍ഡായ ഏഴു തവണ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്ത് മൂന്ന് ഗ്രൂപ്പ് മത്സരങ്ങൡും സമനില വഴങ്ങുകയായിരുന്നു. ക്വാര്‍ട്ടറിലെത്തണമെങ്കില്‍ കോംഗോക്കെതിരെ ജയിച്ചേ തീരൂ.