ഏഷ്യന്‍ കപ്പ് പ്രി ക്വാര്‍ട്ടര്‍
ഓസ്‌ട്രേലിയ x ഇന്തോനേഷ്യ
ജനു. 28, ഉച്ച 2.30
താജിക്കിസ്ഥാന്‍ x യു.എ.ഇ
ജനു. 28, രാത്രി 7.00
ഇറാഖ് x ജോര്‍ദാന്‍
ജനു. 29, ഉച്ച 2.30
ഖത്തര്‍ x ഫലസ്തീന്‍
ജനു. 29, രാത്രി 7.00
ഉസ്‌ബെക്കിസ്ഥാന്‍ x തായ്‌ലന്റ്
ജനു. 30, ഉച്ച 2.30
സൗദി അറേബ്യ x തെക്കന്‍ കൊറിയ
ജനു. 30, രാത്രി 7.00
ബഹ്‌റൈന്‍ x ജപ്പാന്‍
ജനു. 31, ഉച്ച 2.30
ഇറാന്‍ x സിറിയ
ജനു. 31, രാത്രി 7.00
ദോഹ - ഗ്രൂപ്പ് എഫിലെ അവസാന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചതോടെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്മാരുടെ പ്രി ക്വാര്‍ട്ടര്‍ ഫൈനലിന് അരങ്ങൊരുങ്ങി. ടോട്ടനം നായകന്‍ സോന്‍ ഹ്യുംഗ് മിന്‍ നയിക്കുന്ന തെക്കന്‍ കൊറിയയുമായുള്ള സൗദി അറേബ്യയുടെ മത്സരമാണ് പ്രി ക്വാര്‍ട്ടറിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം. ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് മുന്നേറിയ ഫലസ്തീന്‍ നിലിവലെ ചാമ്പ്യന്മാരും ആതിഥേയരയുമായ ഖത്തറിനെയാണ് പ്രി ക്വാര്‍ട്ടറില്‍ നേരിടുക.
ആദ്യ റൗണ്ട് അവസാനച്ചതോടെ ഇന്ത്യയുള്‍പ്പെടെ എട്ട് ടീമുകള്‍ പുറത്തായി. ലെബനോന്‍, ഹോങ്കോംഗ്, വിയറ്റ്‌നാം, മലേഷ്യ, ഒമാന്‍, കിര്‍ഗിസ്ഥാന്‍, ചൈന എന്നിവയാണ് പുറത്തായ മറ്റു ടീമുകള്‍. വലിയ പ്രതീക്ഷകളുമായി വന്ന ജപ്പാനും തെക്കന്‍ കൊറിയയും സ്വന്തം ഗ്രൂപ്പുകളില്‍ രണ്ടാം സ്ഥാനത്തായി. ജപ്പാനെ ഇറാഖ് അട്ടിമറിച്ചതും തെക്കന്‍ കൊറിയയെ ജോര്‍ദാന്‍ തോല്‍പിക്കുന്നതിന്റെ വക്കിലെത്തിയതുമാണ് ഗ്രൂപ്പ് ഘട്ടത്തിലെ അപ്രതീക്ഷിത ഫലങ്ങള്‍. തെക്കന്‍ കൊറിയയെ മലേഷ്യയും സമനിലയില്‍ തളച്ചു. ഇറാനും ഖത്തറുമാണ് എല്ലാ കളികളും ജയിച്ച ടീമുകള്‍.
തെക്കന്‍ കൊറിയക്കെതിരെ ഇഞ്ചുറി ടൈമിന്റെ പതനഞ്ചാം മിനിറ്റില്‍ മലേഷ്യ സമനില നേടിയതോടെ കൊറിയ-ജപ്പാന്‍ പ്രി ക്വാര്‍ട്ടര്‍ ഒഴിവായി. ഫലസ്തീന്‍ ജനതയുടെ സ്വപ്‌നം പൂവണിയിക്കാന്‍ ടീമിന് സാധിച്ചുവെന്ന് ക്യാപ്റ്റന്‍ മുസ്അബ് അല്‍ബതാത് പറഞ്ഞു. ഞായറാഴ്ചയാണ് നോക്കൗട്ട് മത്സരങ്ങള്‍ ആരംഭിക്കുക. 146ാം റാങ്കുകാരായ ഇന്തോനേഷ്യയാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏറ്റവും താഴെത്തട്ടിലുള്ള ടീം. താജിക്കിസ്ഥാന്‍ അരങ്ങേറ്റത്തിലാണ് പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.