മാഞ്ചസ്റ്റര്‍ - അര്‍ജന്റീനയുടെ പുതിയ ടീനേജ് സെന്‍സേഷന്‍ ക്ലോഡിയൊ എച്ചേവറി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നു. റിവര്‍പ്ലേറ്റിലായിരുന്നു പതിനെട്ടുകാരന്‍. യൂലിയന്‍ അല്‍വരേസിന്റെ പിന്‍ഗാമിയായാണ് മിഡ്ഫീല്‍ഡര്‍ അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അണ്ടര്‍-17 ലോകകപ്പില്‍ സെമിഫൈനലിലെത്തിയ അര്‍ജന്റീന ടീമിനെ നയിച്ചത് എച്ചേവറിയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെതിരെ ഹാട്രിക് നേടിയിരുന്നു. സിറ്റിയുമായി കരാറൊപ്പിട്ടെങ്കിലും അടുത്ത വര്‍ഷം ജനുവരി വരെ എച്ചേവറി റിവര്‍പ്ലേറ്റില്‍ തുടരും.
2022 ല്‍ അല്‍വരേസും റിവര്‍പ്ലേറ്റില്‍ നിന്നാണ് സിറ്റിയിലെത്തിയത്. ആദ്യം ലോണില്‍ റിവര്‍പ്ലേറ്റിന് തന്നെ കളിച്ചു. പിന്നീട് സിറ്റിയിലേക്ക് മടങ്ങി. റിവര്‍പ്ലേറ്റിന്റെ സീനിയര്‍ ടീമിനു വേണ്ടി ആറു മത്സരമേ എച്ചേവറി കളിച്ചിട്ടുള്ളൂ. മുന്‍ സിറ്റി ഡിഫന്റര്‍ മാര്‍ടിന്‍ ദേമിഷേല്‍സാണ് റിവര്‍പ്ലേറ്റ് കോച്ച്.