Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബൊപ്പണ്ണക്കും ചിന്നപ്പക്കും പത്മശ്രീ ബഹുമതി

ന്യൂദല്‍ഹി - ടെന്നിസ് പുരുഷ ഡബ്ള്‍സിലെ ലോക ഒന്നാം നമ്പര്‍ രോഹന്‍ ബൊപ്പണ്ണയുള്‍പ്പെടെ ആറ് കായികതാരങ്ങള്‍ പത്മ ബഹുമതിക്കായി തെരഞ്ഞെടുക്കപ്പെട്ടു. വെറ്ററന്‍ സ്‌ക്വാഷ് കളിക്കാരി ജോഷ്‌ന ചിന്നപ്പയും പട്ടികയിലുണ്ട്. ഹോക്കി കളിക്കാരന്‍ ഹര്‍ബീന്ദര്‍ സിംഗ്, മല്ലക്കമ്പ് താരം ഉദയ് ദേശ്പാണ്ഡെ, ആര്‍ച്ചര്‍ പൂരിമ മഹാതൊ, പാരാ ബാഡ്മിന്റണ്‍ കോച്ച് ഗൗരവ് ഖന്ന, പാരാ നീന്തല്‍ താരം സതേന്ദ്ര സിംഗ് ലോഹിയ എന്നിവരാണ് പത്മശ്രീ ലഭിച്ച മറ്റുള്ളവര്‍. 
മുപ്പത്തേഴുകാരി ജോഷ്‌ന ചിന്നപ്പ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയിട്ടുണ്ട്. 2022 ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.

രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയയുടെ മാത്യു എബ്ദനും ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ പുരുഷ ഡബ്ള്‍സില്‍ ഫൈനലിലെത്തിയിട്ടുണ്ട്. ശനിയാഴ്ചഫൈനലില്‍ അവര്‍ സൈമണ്‍ ബൊളേലി-ആന്ദ്രെ വാവസോറി സഖ്യവുമായി ഏറ്റുമുട്ടും. 
ഗ്രാന്റ്സ്ലാം ഫൈനലിലെ പ്രായമേറിയ കളിക്കാരനെന്ന തന്റെ 2023 ലെ റെക്കോര്‍ഡ് രോഹന്‍ മെച്ചപ്പെടുത്തി. മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന പ്രായമേറിയ കളിക്കാരനും രോഹനാണ് -ഇന്ത്യന്‍വെല്‍സില്‍ എബ്ദനൊപ്പം 43ാം വയസ്സില്‍ ചാമ്പ്യനായി. 
പുരുഷ ഡബ്ള്‍സിലെ പ്രായമേറിയ ഒന്നാം റാങ്കെന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം രോഹന്‍ സ്വന്തമാക്കിയിരുന്നു. അമേരിക്കയുടെ ഓസ്റ്റിന്‍ ക്രായിചെക്കിനെ മറികടന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഡബ്ള്‍സ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹന്‍. മഹേഷ് ഭൂപതി, ലിയാന്‍ഡര്‍ പെയ്‌സ്, സാനിയ മിര്‍സ എന്നിവരാണ് മറ്റുള്ളവര്‍.
 
Latest News