റിയാദ് - ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ഒപ്പിട്ട അന്നസ്ര്‍ ജഴ്‌സി ലേലത്തില്‍ ലഭിച്ചത് ഒന്നേ കാല്‍ ലക്ഷം ഡോളര്‍ (ഒരു കോടിയിലേറെ രൂപ). ദിര്‍ഇയ ഇ-പ്രി മത്സരത്തിന് മുന്നോടിയായി നടത്തിയ ലേലത്തില്‍ ഒരു സൗദി വനിതയാണ് ജഴ്‌സി സ്വന്തമാക്കിയത്. സൗദി ലീഗിലേക്ക് മാറിയതോടെ റൊണാള്‍ഡോ വിസ്മൃതിയിലേക്ക് മായുമെന്നാണ് കരുതിയതെങ്കിലും താരത്തിന്റെ ജനപ്രീതി വര്‍ധിച്ചുവരികയാണ് ചെയ്തത്. അന്നസ്‌റിന്റെ ചൈനീസ് പര്യടനത്തില്‍ അത് ദൃശ്യമായിരുന്നു.