കുവൈത്ത് സിറ്റി- കുവൈത്തിൽ ശിയാ വിഭാഗത്തിന്റെ ആരാധനാലയങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് പദ്ധതികൾ ആസൂത്രണം ചെയ്ത മൂന്നു പേരെ പോലീസ് പിടികൂടി. തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുള്ള മൂന്നു ടുണീഷ്യൻ പൗരൻമാരാണ് അറസ്റ്റിലായത്. ശിയാ വിഭാഗത്തിന്റെ ആരാധനാലയങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഇവരുടെ പദ്ധതി തകർത്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീവ്രവാദ വിഭാഗത്തിന്റെ നീക്കം രഹസ്യാന്വേഷണത്തിലൂടെ നിരീക്ഷിച്ചാണ് പദ്ധതി തകർത്തത്. റുമൈത്തിയയിലെ ഷിയാ ആരാധനാലയങ്ങൾ ആക്രമിക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പ്രതികളെ 21 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ആക്രമണം നടത്തുന്നതിന് വേണ്ടി കുവൈത്തിലെ നിരവധി ഷിയാ പള്ളികളിൽ തീവ്രവാദ സംഘം നേരത്തെ എത്തിയിരുന്നു. റുമൈത്തിയയിലെ ഒരു ആരാധനാലയമായിരുന്നു ഇവർ ആക്രമിക്കാനായി തെരഞ്ഞെടുത്തത്.
ബലാത്സംഗത്തില്‍ 64,000 സ്ത്രീകളും പെണ്‍കുട്ടികളും ഗര്‍ഭിണികളായി; ഞെട്ടിക്കുന്ന കണക്ക്
എയര്‍ടെല്‍ തോറ്റു, സബീന ജയിച്ചു; സന്തോഷം പങ്കുവെച്ച് എഴുത്തുകാരി
കണ്ണൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് സ്ഥിരം സര്‍വീസിന് സാധ്യത തെളിയുന്നു






