ദോഹ - തായ്‌ലന്റിനെതിരായ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ സൗദി അറേബ്യക്കു വേണ്ടി അരങ്ങേറി അല്‍ഇത്തിഹാദിന്റെ പതിനാറുകാരന്‍ തലാല്‍ ഹാജി. ഗോള്‍രഹിത സമനിലയില്‍ കളി അവസാനിച്ചതോടെ സൗദി ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു.
തായ്‌ലന്റിനെതിരെ കഴിഞ്ഞ 12 കളികളില്‍ പതിനൊന്നും സൗദി ജയിച്ചിരുന്നു. ഇത്തവണയും തുടക്കത്തില്‍ തന്നെ ഗോളടിക്കാന്‍ അവസരം കിട്ടി. എന്നാല്‍ പെനാല്‍ട്ടി അബ്ദുല്ല റാദിഫ് പാഴാക്കി. തൊട്ടു പിന്നാലെ ഇരു ടീമുകളും വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിസിലുയര്‍ന്നു.
64ാം മിനിറ്റിലാണ് തലാല്‍ കളത്തിലിറങ്ങിയത്. അത് സൗദിക്ക് ഉത്തേജനം പകര്‍ന്നു. നിരവധി അവസരങ്ങളാണ് സൗദി ഒരുക്കിയെടുത്തത്.