Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിക്ക് മുന്നേറ്റം കടുപ്പം, ആദ്യം കൊറിയ, പിന്നെ ഓസ്‌ട്രേലിയ

ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ സൂപ്പര്‍ പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങി. ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടും സൗദി അറേബ്യക്ക് തെക്കന്‍ കൊറിയയെ പ്രി ക്വാര്‍ട്ടറില്‍ നേരിടണം. അതേസമയം ഗ്രൂപ്പ് സി-യില്‍ രണ്ടാം സ്ഥാനക്കാരായ യു.എ.ഇക്ക് താരതമ്യേന ദുര്‍ബലരായ താജിക്കിസ്ഥാനുമായാണ് പ്രി ക്വാര്‍ട്ടര്‍. 
ഇറാഖ് ജോര്‍ദാനെയും ഇറാന്‍ സിറിയയയെും നേരിടും. ഓസ്‌ട്രേലിയക്ക് ഇന്തോനേഷ്യയുമായാണ് മത്സരം. ബഹ്‌റൈന്‍-ജപ്പാന്‍, ഖത്തര്‍-ഫലസ്തീന്‍, ഉസ്‌ബെക്കിസ്ഥാന്‍-തായ്‌ലന്റ് എന്നിങ്ങനെയാണ് പ്രി ക്വാര്‍്ട്ടറുകള്‍. 
കൊറിയയെ കടന്നാലും സൗദിക്ക് മുന്നേറ്റം എളുപ്പമാവില്ല. സൗദി-കൊറിയ ജേതാക്കള്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടേണ്ടത് 
ഓസ്‌ട്രേലിയ-ഇന്തോനേഷ്യ മത്സര വിജയികളുമായാണ്. മിക്കവാറും ഓസ്‌ട്രേലിയയായിരിക്കും വിജയികള്‍. സെമി ഫൈനലില്‍ ഇറാഖിനെയോ യു.എ.ഇയെയോ നേരിടേണ്ടി വന്നേക്കാം. സെമിഫൈനലിന് മുമ്പ് ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തറിനെയോ റെക്കോര്‍ഡ് തവണ ജേതാക്കളായ ജപ്പാനെയോ സൗദിക്ക് നേരിടേണ്ടി വരില്ല.
 

Latest News