Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആര് നേരത്തെ പുറത്താവും, സൗദിയോ കൊറിയയോ?

ദോഹ - ഗ്രൂപ്പ് എഫിലെ അവസാന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചതോടെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്മാരുടെ പ്രി ക്വാര്‍്ട്ടര്‍ ഫൈനലിന് അരങ്ങൊരുങ്ങി. ഗ്രൂപ്പ് എഫിലെ അവസാന മത്സരങ്ങളില്‍ സൗദിയും തായ്‌ലന്റും ഗോള്‍രഹിത സമനില പാലിച്ചു. നേരത്തെ പ്രി ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടിയ സൗദി ഏഴ് പോയന്റോടെ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് പോയന്റമായി രണ്ടാം സ്ഥാനത്തോടെ തായ്‌ലന്റും നോക്കൗട്ടിലേക്ക് മുന്നേറി. 1-1 സമനില പാലിച്ച ഒമാനും കിര്‍ഗിസ്ഥാനും പുറത്തായി. 
ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരായ സൗദി ഗ്രൂപ്പ് ഇ-യിലെ രണ്ടാം സ്ഥാനക്കാരായ തെക്കന്‍ കൊറിയയുമായി പ്രി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. കഴിഞ്ഞ ലോകകപ്പ് കളിച്ച ടീമുകളാണ് രണ്ടും. ഏഷ്യയിലെ മുന്‍നിരക്കാര്‍ ടൂര്‍ണമെന്റില്‍ ഇത്ര നേരത്തെ ഏറ്റുമുട്ടേണ്ടി വരാന്‍ കാരണം കഴിഞ്ഞ റൗണ്ടില്‍ ജോര്‍ദാനോടും അവസാന മത്സരത്തില്‍ മലേഷ്യയോടും കൊറിയ വഴങ്ങിയ സമനിലയാണ്.കൊറിയ അവസാനം ഏഷ്യന്‍ ചാമ്പ്യന്മാരായത് 1960 ലാണ്. സൗദി 1996 ലും. 
കൊറിയയുമായുള്ള പ്രി ക്വാര്‍ട്ടര്‍ ഒഴിവാക്കാന്‍ ശ്രമിക്കില്ലെന്ന് സൗദി കോച്ച് റോബര്‍ടൊ മാഞ്ചീനി നേരത്തെ പറഞ്ഞിരുന്നു. ഏതു കളിയും ജയിക്കുക എന്നതിനപ്പുറത്ത് ഒരു കണക്കുകൂട്ടലും സൗദി ടീമിനില്ലെന്ന് മാഞ്ചീനി വ്യക്തമാക്കി. അവസാനം എത്തണമെങ്കില്‍ മികച്ച ടീമുകള്‍ക്കെതിരെ പൊരുതാന്‍ തയാറാവണമെന്ന് മാഞ്ചീനി പറഞ്ഞു.
തെക്കന്‍ കൊറിയയെ പരിശീലിപ്പിക്കുന്നത് ജര്‍മനിയുടെ രോമാഞ്ചം യൂര്‍ഗന്‍ ക്ലിന്‍സ്മാനാണ്. ഇറ്റലിയെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് മാഞ്ചീനി. രണ്ട് സൂപ്പര്‍ കോച്ചുമാരുടെ ഏറ്റുമുട്ടല്‍ കൂടിയാവും സൗദി-കൊറിയ പോരാട്ടം. 
ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ക്ലാസിക് പോരാട്ടത്തില്‍ തങ്ങളെക്കാള്‍ ഫിഫ റാങ്കിംഗില്‍ നൂറിലേറെ സ്ഥാനം മുന്നിലുള്ള തെക്കന്‍ കൊറിയയെ 3-3 ന് തളച്ച് മലേഷ്യ. ഇഞ്ചുറി ടൈമിന്റെ പതിനഞ്ചാം മിനിറ്റിലെ ഗോളില്‍ വീരോചിത സമനില നേടിയെങ്കിലും നോക്കൗട്ട് കാണാതെ മലേഷ്യ പുറത്തായി. കൊറിയ 26ാം റാങ്കും മലേഷ്യ 130ാം റാങ്കുമാണ്. ജോര്‍ദാനെതിരെ ഇഞ്ചുറി ടൈം ഗോളിലാണ് കൊറിയ സമനിലയുമായി രക്ഷപ്പെട്ടത്.
ഒരുമിച്ച് നടന്ന അവസാന ലീഗ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാടകീയമായി ഗ്രൂപ്പിലെ സ്ഥാനങ്ങള്‍ മാറിമറിഞ്ഞു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജോര്‍ദാനെ 1-0 ന് തോല്‍പിച്ച് ബഹ്‌റൈന്‍ ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായി. ബഹ്‌റൈന് രണ്ട് ജയവും ഒരു തോല്‍വിയുമാണ് (6 പോയന്റ്). ഒരു ജയവും രണ്ട് സമനിലയുമായി കൊറിയയാണ് രണ്ടാം സ്ഥാനത്ത് (5). ജോര്‍ദാന്‍ ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി മൂന്നാം സ്ഥാനത്തോടെ പ്രി ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു (4). മലേഷ്യ ആദ്യ രണ്ട് കളിയും തോറ്റിരുന്നു, ഒരു പോയന്റേയുള്ളൂ. 
ആവേശകരമായിരുന്നു കൊറിയ-മലേഷ്യ മത്സരം. 21ാം മിനിറ്റില്‍ ജോംഗ് വൂ യോംഗ് നേടിയ ഗോളില്‍ കൊറിയ ലീഡ് ചെയ്ത ആദ്യ പകുതിക്കു ശേഷം അഞ്ചു തവണ വല കുലുങ്ങി. 51ാം മിനിറ്റില്‍ ഫൈസല്‍ ഹാലിമിലൂടെ മലേഷ്യ ഗോള്‍ മടക്കി. 11 മിനിറ്റിനു ശേഷം ആരിഫ് അയ്മന്‍ പെനാല്‍ട്ടിയിലൂടെ മലേഷ്യക്ക് ലീഡ് നല്‍കി. എന്നാല്‍ 83ാം മിനിറ്റില്‍ സയാന്‍ ഹസ്മിയുടെ സെല്‍ഫ് ഗോളിലൂടെ കൊറിയ ഒപ്പമെത്തി. 16 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം സംഭവബഹുലമായിരുന്നു. 94ാം മിനിറ്റില്‍ സോന്‍ ഹ്യുംഗ് മിന്നിലൂടെ കൊറിയ ലീഡ് തിരിച്ചുപിടിച്ചു. 105ാം മിനിറ്റില്‍ റോമന്‍ മൊറാലിസ് നേടിയ ഗോള്‍ തലയുയര്‍ത്തി മടങ്ങാന്‍ മലേഷ്യയെ സഹായിച്ചു. 

Latest News