ബ്രിസ്‌ബെയ്ന്‍ - ഏറെക്കാലത്തിനു ശേഷം പോരാട്ടവീര്യം പ്രകടിപ്പിച്ച് കരീബിയന്‍ ക്രിക്കറ്റ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍ന്നടിയുമെന്ന് കരുതിയ വെസ്റ്റിന്‍ഡീസ് ആദ്യ ദിനം മടങ്ങിയത് തലയുയര്‍ത്തിയാണ്. 64 റണ്‍സെുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ സന്ദര്‍ശകരെ പുതുമുഖങ്ങളായ കാവെം ഹോഡ്ജും (71) ജോഷ്വ ഡാസില്‍വയും 149 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റി. ഇരുവരും പുറത്തായ ശേഷം അരങ്ങേറ്റക്കാരന്‍ കെവിന്‍ സിന്‍ക്ലയര്‍ (16 നോട്ടൗട്ട്) അല്‍സാരി ജോസഫ് (32) എന്നിവരും തിരിച്ചടിച്ചു. എട്ടിന് 266 ലാണ് ആദ്യ ദിനം കളിയവസാനിപ്പിച്ചത്. ഒന്നര സെഷനിലേറെയാണ് ഡാസില്‍വയും ഹോഡ്ജും ഓസീസ് ആക്രമണം ചെറുത്തുനിന്നത്.
ഹോഡ്ജിന്റെ രണ്ടാം ടെസ്റ്റാണ് ഇത്. ഉറച്ച പ്രതിരോധത്തിനൊപ്പം ഇരുവരും ഒന്നാന്തരം ഷോട്ടുകളും പുറത്തെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക് നാലു വിക്കറ്റ് സ്വന്തമാക്കി.