സൂറിക് - ടെന്നിസ് ഇതിഹാസം റോജര്‍ ഫെദരറെ സൂറിക്കില്‍ കണ്ടുമുട്ടിയത് സ്വപ്‌നസാക്ഷാല്‍ക്കാരമാണെന്ന് ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര. സ്വിറ്റ്‌സര്‍ലന്റ് ടൂറിസത്തിന്റെ അംബാസഡര്‍മാരായ ഇരുവരും സ്വപ്നമനോഹരമായ ലാ റിസേവ് ഈഡന്‍ ഓ ലാക്കിലാണ് കണ്ടുമുട്ടിയത്.
ആയിരങ്ങള്‍ക്ക് പ്രചോദനമായ, പ്രചോദനമായിക്കൊണ്ടിരിക്കുന്ന സ്‌പോര്‍ട്‌സ് ഇതിഹാസത്തെ കണ്ടുമുട്ടാനായത് വലിയ അംഗീകാരമാണെന്ന് നീരജ് പറഞ്ഞു. ഇന്ത്യക്കു വേണ്ടി നീരജ് കൈവരിച്ച നേട്ടങ്ങളെ ഫെദരര്‍ പുകഴ്ത്തി.
നീരജിന് ഫെദരര്‍ ഒപ്പുവെച്ച ടെന്നിസ് റാക്കറ്റ് സമ്മാനിച്ചു. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യ ജഴ്‌സിയാണ് പകരം നീരജ് നല്‍കിയത്.