ഐ.എസ്.എല്‍ 31 ന് പുനരാരംഭിക്കും, ബ്ലാസ്റ്റേഴ്‌സിന്റെ കളി ഫെബ്രുവരി രണ്ടിന്

ന്യൂദല്‍ഹി - ഇന്റര്‍നാഷനല്‍ മത്സരങ്ങളുടെ ഇടവേള കഴിഞ്ഞ ഐ.എസ്.എല്‍ ജനുവരി 31 ന് പുനരാരംഭിക്കും. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ കളി ഒഡിഷക്കെതിരായ എവേ മത്സരമാണ്, ഫെബ്രുവരി രണ്ടിന്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 12 ന് പഞ്ചാബ് എഫ്.സിക്കെതിരെയാണ്. ഇന്റര്‍നാഷനല്‍ ഇടവേളക്കായി പിരിയുമ്പോള്‍ 12 കളിയില്‍ എട്ട് ജയവും രണ്ട് സമനിലയുമായി 26 പോയന്റോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. ഗോവക്ക് (10 കളിയില്‍ 24) ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കാന്‍ അവസരമുണ്ട്. ഒഡിഷ എഫ്.സി മൂന്നാം സ്ഥാനത്തും (12 കളിയില്‍ 24) മുംബൈ സിറ്റി (11 കളിയില്‍ 22) നാലാമതുമാണ്. ഇന്റര്‍നാഷനല്‍ ഇടവേളയില്‍ നടന്ന സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയിരുന്നു. 
ജാംഷഡ്പൂര്‍-നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് മത്സരത്തോടെയാണ് 31 ന് ഐ.എസ്.എല്‍ പുനരാരംഭിക്കുക. മോഹന്‍ബഗാനും ഈസ്റ്റ്ബംഗാളും തമ്മിലുള്ള കൊല്‍ക്കത്ത ഡാര്‍ബി ഫെബ്രുവരി മൂന്നിനാണ്. ഇന്റര്‍നാഷനല്‍ ഇടവേളയില്‍ ഏഷ്യാ കപ്പ് കളിച്ച ഇന്ത്യ മൂന്നു കളിയും തോറ്റ് പുറത്തായിരുന്നു. 
 

Latest News