മെല്‍ബണ്‍ - തകര്‍പ്പന്‍ ഫോമിലുള്ള ലോക രണ്ടാം നമ്പര്‍ അരീന സബലങ്കക്ക് ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ ടെന്നിസ് കിരീടം നിലനിര്‍ത്താന്‍ വേണ്ടത് ഒരു ജയം കൂടി മാത്രം. ഒന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട സെമിഫൈനലില്‍ നിലവിലെ യു.എസ് ഓപണ്‍ ചാമ്പ്യന്‍ പത്തൊമ്പതുകാരി കോക്കൊ ഗഫിനനെ ബെലാറൂസുകാരി 7-6 (7/2), 6-4 ന് തോല്‍പിച്ചു. പന്ത്രണ്ടാം സീഡ് ചൈനയുടെ ഷെംഗ് ക്വിന്‍ വെന്‍ സീഡില്ലാ താരം ഉക്രൈന്റെ ഡയാന യെസ്‌ട്രെംസ്‌കയെ നേരിടുകയാണ്. സബലങ്കയെ തോല്‍പിച്ചാണ് കഴിഞ്ഞ യു.എസ് ഓപണില്‍ ഗഫ് ചാമ്പ്യനായത്.
ഇതിനു മുമ്പ് അവസാനം തുടര്‍ച്ചയായി രണ്ടു വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ ഫൈനലിലെത്തിയത് സെറീന വില്യംസാണ്, 2016 ലും 2017 ലും. ടൂര്‍ണമെന്റില്‍ ഇതുവരെ വെറും 19 ഗെയിം മാത്രമേ സബലങ്ക വഴങ്ങിയിട്ടുള്ളൂ.