കൊച്ചി- ബാങ്കോക്കിലെ സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് തായ് എയര്‍വേയ്‌സ് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. വേനല്‍ക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാര്‍ച്ച് 31 മുതല്‍ സര്‍വീസിന് തുടക്കമാകുമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി വ്യക്തമാക്കി.
പ്രീമിയം ക്ലാസ് വിമാന സര്‍വീസുകള്‍ക്കാണ് തായ് എയര്‍വേയ്‌സ് തുടക്കമിടുന്നത്. നിലവില്‍ ബാങ്കോക്കിലെ ഡോണ്‍ മ്യൂയാങ് വിമാനത്താവളത്തിലേക്ക് എയര്‍ ഏഷ്യയുടെ പ്രതിദിന സര്‍വീസുണ്ട്.
സുവര്‍ണഭൂമിയില്‍ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും തായ് എയര്‍വേയ്‌സിന്റെ കൊച്ചി സര്‍വീസ്. രാത്രി 10.40ന് സുവര്‍ണഭൂമിയില്‍ നിന്ന് പുറപ്പെടുന്ന ടിജി 347 വിമാനം 12.35ന് കൊച്ചിയിലെത്തും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും ടിജി 348 വിമാനം പുലര്‍ച്ചെ 1.40ന് തിരികെ പറക്കും. രാവിലെ 7.35ന് സുവര്‍ണഭൂമിയിലെത്തും.
പ്രാദേശിക റൂട്ടുകള്‍ വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം രാജ്യാന്തര യാത്രകളുടെ ഹബ്ബായി മാറാനുമുള്ള ശ്രമത്തിലാണ്.
കൊച്ചിയില്‍ നിന്ന് കണ്ണൂര്‍, മൈസൂര്‍, തിരുച്ചിറപ്പള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് ഈമാസം തന്നെ അലയന്‍സ് എയര്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്.