ഹൈദരാബാദ് - ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്. രവീന്ദ്ര ജദേജയെ തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സറിനുയര്‍ത്തി അര്‍ധ ശതകം പിന്നിട്ട ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ പോരാട്ടം നയിക്കുന്നത്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ സന്ദര്‍ശകര്‍ 234 റണ്‍സെടുത്തു.
അതിവേഗത്തിലാണ് ഇംഗ്ലണ്ട് തുടങ്ങിയത്. സാക് ക്രോളിയും (20) ബെന്‍ ഡക്കറ്റും (35) ഓപണിംഗ് വിക്കറ്റില്‍ 11.5 ഓവറില്‍ 55 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ പിന്നീട് ആര്‍ അശ്വിനും (20-1-61-3) ജദേജയും (18-4-88-3) അക്ഷര്‍ പട്ടേലും (13-1-33-2) ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു.
ഒല്ലി പോപ്പും (1) ബെന്‍ ഫോക്‌സും (4) പരാജയപ്പെട്ടു. ജോ റൂട്ടും (29) ജോണി ബെയര്‍സ്‌റ്റോയും (37) ചെറുത്തുനിന്നെങ്കിലും ആറിന് 137 ലേക്ക് ടീം തകര്‍ന്നു. എന്നാല്‍ റിഹാന്‍ അഹ്മദ് (13) അരങ്ങേറ്റക്കാരന്‍ ടോം ഹാര്‍ട്‌ലി (23) മാര്‍ക്ക് വുഡ്് (19) എന്നിവര്‍ക്കൊപ്പം സ്റ്റോക്‌സ് സ്‌കോറുയര്‍ത്തി.