Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൈദരാബാദ് ടെസ്റ്റ്: ഇംഗ്ലണ്ടിന് ടോസ്,  ഇന്ത്യ ബൗള്‍ ചെയ്യും

ഹൈദരാബാദ് - സ്പിന്നര്‍മാര്‍ തമ്മിലുള്ള പോരാട്ടമായി മാറുമെന്ന് കരുതുന്ന അഞ്ചു മത്സര ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്ക് ഹൈദരാബാദില്‍ തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇംഗ്ലണ്ട് നേരത്തെ നാല് സ്പിന്നര്‍മാരുമായി പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ചിരുന്നു. മാര്‍ക്ക് വുഡ് മാത്രമാണ് ടീമിലെ ഏക പെയ്‌സ്ബൗളര്‍. 690 ടെസ്റ്റ് വിക്കറ്റുകള്‍ക്കുടമയായ ജെയിംസ് ആന്‍ഡേഴ്‌സനെ ഒഴിവാക്കി. എങ്കിലും ആര്‍. അശ്വിന്റെയും രവീന്ദ്ര ജദേജയുടെയും പരിചയസമ്പത്തിനോടും പ്രതിഭയോടും പിടിച്ചുനില്‍ക്കാന്‍ അവര്‍ പ്രയാസപ്പെടും. അക്ഷര്‍ പട്ടേലാണ് മൂന്നാം സ്പിന്നര്‍. കുല്‍ദീപ് യാദവിനെ ഒഴിവാക്കി. യശസ്വി ജയ്‌സ്വാളും (4 ടെസ്റ്റ്) ശുഭ്മന്‍ ഗില്ലും (20) ശ്രേയസ് അയ്യരുമടങ്ങുന്ന (12) ഇന്ത്യന്‍ മുന്‍നിരക്ക് പരിചയക്കുറവുണ്ട്. 
രണ്ട് ടീമിലും രണ്ട് വീതം വിക്കറ്റ്കീപ്പര്‍മാരുണ്ട്. വിക്കറ്റ്കീപ്പിംഗില്‍ കൂടുതല്‍ മികവുള്ള ബെന്‍ ഫോക്‌സിനെയാണ് ഇംഗ്ലണ്ട് ഗ്ലൗസ് ഏല്‍പിക്കുക. ജോണി ബെയര്‍സ്‌റ്റൊ മധ്യനിര ബാറ്റിംഗില്‍ ശ്രദ്ധിച്ചാല്‍ മതി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ആദ്യമായി ടെസ്റ്റ് വിക്കറ്റ്കീപ്പറുടെ ചുമതലയേറ്റെടുത്ത കെ.എല്‍ രാഹുലായിരിക്കില്ല ഇംഗ്ലണ്ടിനെതിരെ വിക്കറ്റിന് പിന്നിലെന്ന് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് പ്രഖ്യാപിച്ചിരുന്നു. പകരം ആരെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നാല് ടെസ്റ്റിലും വിക്കറ്റ് കാത്ത കെ.എസ് ഭരതിനാണ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടിയത്. പുതുമുഖം ധ്രുവ് ജൂറല്‍ പുറത്തിരിക്കും.
ഇംഗ്ലണ്ടിന്റെ മൂന്ന് മുന്‍നിര സ്പിന്നര്‍മാര്‍ ആകെ കളിച്ചത് 36 ടെസ്റ്റാണ്. അതില്‍ മുപ്പത്തഞ്ചെണ്ണം ജാക്ക് ലീച്ചിന്റെ പേരിലാണ്. പത്തൊമ്പതുകാരന്‍ റിഹാന്‍ അഹ്മദിന് ഒരു ടെസ്റ്റിന്റെ പരിചയമേയുള്ളൂ. ടോം ഹാര്‍ട്‌ലിക്ക് അരങ്ങേറ്റമാണ്. ഇവരെക്കാള്‍ അനുഭവസമ്പത്ത് പാര്‍ട് ടൈം സ്പിന്നര്‍ ജോ റൂട്ടിനാണ്. 2020-21 ലെ അവസാന പരമ്പരയില്‍ ഇന്ത്യയില്‍ നാല് ടെസ്റ്റില്‍ ലീച്ച് 18 വിക്കറ്റെടുത്തിട്ടുണ്ട്. 
വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടെ ശുഭ്മന്‍ ഗില്‍, രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാളെ ഒഴിവാക്കേണ്ട തലവേദന ഇന്ത്യക്ക് ഒഴിവായിക്കിട്ടി. 
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ആരംഭിച്ചതോടെ എല്ലാ ടീമുകളും ബൗളിംഗ് പിച്ചാണ് ഒരുക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ കളിച്ചപ്പോള്‍ മൂന്നു ടെസ്റ്റും മൂന്നാം ദിനം കടന്നില്ല. 2021 ല്‍ ഇംഗ്ലണ്ടിനെതിരായ അഹമ്മദാബാദ് ടെസ്റ്റ് രണ്ടു ദിവസത്തില്‍ അവസാനിച്ചു. ഇത്തവണയും ആദ്യ ദിനം മുതല്‍ പന്ത് തിരിയുമെന്ന് ഉറപ്പ്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യുന്ന വിധത്തില്‍ പ്രത്യേക ഇടങ്ങളില്‍ മാത്രം വെള്ളം തളിച്ചാണ് പിച്ച് ഒരുക്കിയിരിക്കുന്നത്. 
അശ്വിന് 500 വിക്കറ്റ് ക്ലബ്ബില്‍ അംഗത്വം കിട്ടാന്‍ 10 വിക്കറ്റേ വേണ്ടൂ, ജദേജക്ക് 300 വിക്കറ്റ് കൂട്ടായ്മിയിലെത്താന്‍ ഇരുപത്തഞ്ചും. 

ബ്‌സ് ബോള്‍ x സ്പിന്‍ ബോള്‍
ബ്രന്‍ഡന്‍ മക്കല്ലം കോച്ചായും ബെന്‍ സ്‌റ്റോക്‌സ് ക്യാപ്റ്റനായും വന്നതു മുതല്‍ ആക്രമണാത്മക ബാറ്റിംഗും തന്ത്രങ്ങളും ആധിപത്യം നേടുകയാണ് ഇംഗ്ലണ്ട്. ബസ് ബോള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ കാലയളവില്‍ കളിച്ച 18 ടെസ്റ്റില്‍ പതിമൂന്നും ഇംഗ്ലണ്ട് ജയിച്ചു. ബസ് ബോള്‍ ഇതുവരെ നേരിട്ടതില്‍ ഏറ്റവും വലിയ വെള്ളുവിളിയായിരിക്കും സ്പിന്നനുകൂല പിച്ചുകളില്‍ ജാഗ്രതയോടെ ബാറ്റേന്തേണ്ട ഈ പരമ്പര. 
അവസാനം ഇന്ത്യന്‍ ടീം സ്വന്തം മണ്ണില്‍ പരമ്പര തോറ്റത് ഇംഗ്ലണ്ടിനോടാണ്,  2012-13ല്‍. അതിനു ശേഷം കളിച്ച 44 ടെസ്റ്റില്‍ മൂന്നെണ്ണം മാത്രമാണ് ഇന്ത്യ തോറ്റത്.
 

Latest News