മോണ്‍ട്രിയല്‍ - കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഉത്തേജക മരുന്നടിക്ക് ശിക്ഷ വാങ്ങിയവരില്‍ ഏറ്റവും കൂടുതല്‍ റഷ്യ, ഇന്ത്യ, ചൈന എന്നിവിടങ്ങളിലെ അത്‌ലറ്റുകളാണെന്ന് ലോക ഉത്തേജക നിര്‍മാര്‍ജന ഏജന്‍സിയുടെ പഠനം. വെയ്റ്റ്‌ലിഫ്റ്റിംഗ്, അത്‌ലറ്റിക്‌സ്, സൈക്ലിംഗ് എന്നീ ഇനങ്ങളിലാണ് ഉത്തേജകമടി വ്യാപകം.
ഉത്തേജകമടിക്ക് പരിശോധിക്കപ്പെട്ട പ്രായം കുറഞ്ഞ അത്‌ലറ്റ് എട്ടു വയസ്സുകാരനാണ്. 12 വയസ്സുള്ള അത്‌ലറ്റാണ് ശിക്ഷ കിട്ടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ഉത്തേജകം സ്റ്റാനസോളാണ്.