ന്യൂദല്‍ഹി - ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 17 വരെ രണ്ട് നഗരങ്ങളിലായി നടക്കും. ബംഗളുരുവിലും ന്യൂദല്‍ഹിയിലും. 20 ലീഗ് മത്സരങ്ങളും രണ്ട് നോക്കൗട്ട് മത്സരങ്ങളുമായിരിക്കും ടൂര്‍ണമെന്റില്‍ ഉണ്ടാവുക. ലീഗ് 11 മത്സരങ്ങളുമായി ബംഗളൂരുവിലാണ് തുടങ്ങുക. ബാക്കി ഒമ്പത് ലീഗ് മത്സരങ്ങളും രണ്ട് പ്ലേഓഫും ന്യൂദല്‍ഹിയിലായിക്കും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണേഴ്‌സ്അപ് ദല്‍ഹി കാപിറ്റല്‍സും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം.
കഴിഞ്ഞ വര്‍ഷം മുംബൈയിലും നവി മുംബൈയിലുമായാണ് ടൂര്‍ണമെന്റ് നടത്തിയത്. ഇത്തവണ ലേലത്തില്‍ കൂടുതല്‍ തുക കിട്ടിയത് ഓസ്‌ട്രേലിയയുടെ ആനബല്‍ സതര്‍ലന്റിനും (ദല്‍ഹി കാപിറ്റല്‍സ്) ഇന്ത്യയുടെ യുവ കളിക്കാരി കാഷവി ഗൗതമിനുമാണ് (ഗുജറാത്ത് ജയന്റ്‌സ്) -രണ്ട് കോടി വീതം.