ഇന്തോനേഷ്യ ഓപണ്‍: പ്രണോയ് ആദ്യ റൗണ്ടില്‍ പുറത്ത്

ജക്കാര്‍ത്ത - ലോക എട്ടാം നമ്പര്‍ ബാഡ്മിന്റണ്‍ താരം മലയാളി എച്ച്.എസ് പ്രണോയ് ഇന്തോനേഷ്യ ഓപണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. കിഡംബി ശ്രീകാന്തും ആദ്യ റൗണ്ട് കടന്നില്ല. ലോക 19ാം നമ്പര്‍ ലക്ഷ്യ സെന്നും മലയാളി താരം കിരണ്‍ ജോര്‍ജും രണ്ടാം റൗണ്ടിലെത്തി. ലക്ഷ്യ മലേഷ്യ ഓപണില്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. അതേ എതിരാളിയായ ചൈനയുടെ വെംഗ് ഹോംഗ് യാംഗിനോട് പകരം ചോദിച്ചാണ് 24-22, 21-15 ന് ലക്ഷ്യ ജയിച്ചത്. 
കിരണ്‍ ജോര്‍ദ് 21-16, 21-19 ന് ഫ്രാന്‍സിന്റെ തോമ ജൂനിയര്‍ പോപ്പോവിനെ തോല്‍പിച്ചു. പ്രണോയിയെ മുന്‍ ലോക ചാമ്പ്യന്‍ ലോ കീ യോ മൂന്നു ഗെയിമില്‍ തോല്‍പിച്ചു (18-21, 21-19, 10-21). ശ്രീകാന്ത് പത്താം റാങ്കുകാരന്‍ മലേഷ്യയുടെ ലീ സി ജിയയോട് 21-19, 14-21, 11-21 ന് തോറ്റു.
 

Latest News