ഭുവനേശ്വര്‍ - മറുപടിയില്ലാത്ത രണ്ടു ഗോളിന് ജാംഷഡ്പൂരിനെ തകര്‍ത്ത് ഈസ്റ്റ്ബംഗാള്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തി. ഇരു പകുതികളിലായി ഹിജാസി മെഹറും ഹവിയര്‍ സവിയേരോയും സ്‌കോര്‍ ചെയ്തു.
മോഹന്‍ബഗാനെ 3-1 ന് തകര്‍ത്ത് സെമിയിലെത്തിയ ഈസ്റ്റ്ബംഗാളും കേരളാ ബ്ലാസ്‌റ്റേഴ്‌സിനെയും നോര്‍ത്ഈസ്റ്റ് യുനൈറ്റഡിനെയും തോല്‍പിച്ച് സെമിയില്‍ സ്ഥാനം പിടിച്ച ജാംഷഡ്പൂരും വലിയ പ്രതീക്ഷയിലാണ് ഏറ്റുമുട്ടിയത്. തുടക്കത്തില്‍ ജാംഷഡ്പൂരിനാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഇരുപതാം മിനിറ്റില്‍ ആദ്യം കിട്ടിയ അവസരം മുതലാക്കിയ ഈസ്റ്റ്ബംഗാള്‍ കളിയില്‍ ആധിപത്യം നേടി. രണ്ടാം പകുതിയുടെ തുടക്കത്തിലും അവര്‍ ലക്ഷ്യം കണ്ടു.
അവസാന വേളയില്‍ ജാംഷഡ്പൂര്‍ ആഞ്ഞടിച്ചെങ്കിലും ഈസ്റ്റ്ബംഗാഫള്‍ പ്രതിരോധം ഉറച്ചുനിന്ന് ലീഡ് കാത്തു.