Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍ യുവതിക്ക് ശ്വാസതടസ്സം; ചികിത്സക്ക് സഹായിച്ചത് ആപ്പിള്‍ വാച്ച്

റാഷിദ് റിയാസ്

റോം-വിമാനത്തില്‍ ശ്വാസതടസ്സം അനുഭവപ്പെട്ട യുവതിയുടെ ആരോഗ്യ പ്രശ്‌നം കണ്ടെത്താനും ചികിത്സിക്കാനും വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് സഹായകമായത് ആപ്പിള്‍ വാച്ച്. ആപ്പിള്‍ സ്മാര്‍ട് വാച്ചിലെ പ്രത്യേക ഫീച്ചര്‍ വഴിയാണ് യുവതിയുടെ ആരോഗ്യ പ്രശ്‌നം മനസ്സിലാക്കാന്‍ ഡോക്ടര്‍ക്ക് സാധിച്ചത്.
ശ്വാസതടസ്സം അനുഭവപ്പെട്ട യുവതിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്താനാണ് ഡോക്ടര്‍ റാഷിദ് റിയാസ് ശ്രമിച്ചത്. എന്നാല്‍ വിമാനത്തില്‍ ലഭ്യമായ ഉപകരണം ഉപയോഗിച്ച് അത് കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഡോക്ടര്‍ ആരുടെയെങ്കിലും കൈവശം ആപ്പിള്‍ വാച്ച് ഉണ്ടോ എന്ന് അന്വേഷിച്ചത്.
യുവതിയുടെ ശരീരത്തില്‍ ആവശ്യമായ ഓക്‌സിജന്‍ ഇല്ലെന്ന് സ്മാര്‍ട്‌ഫോണ്‍ വഴി മനസ്സിലാക്കാന്‍ സാധിച്ചു. വാച്ചിലെ ബ്ലഡ് ഓക്‌സിജന്‍ ആപ്പ് ഉപയോഗിച്ചാണ് ഡോക്ടര്‍ ഇത് മനസ്സിലാക്കിയത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ച്  യുവതിക്ക് ഓക്‌സിജന്‍ നല്‍കി. യാത്രയിലുടനീളം യുവതിയുടെ ഓക്‌സിജന്‍ നില മനസിലാക്കാന്‍ ഡോക്ടര്‍ ആപ്പിള്‍ വാച്ചിനെയാണ് ആശ്രയിച്ചത്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
നിര്‍ഭാഗ്യവശാല്‍ ബ്ലഡ് ഓക്‌സിജന്‍ ആപ്പ് ഇപ്പോള്‍ ആപ്പിള്‍ വാച്ചില്‍ ലഭ്യമല്ല. ആപ്പിളും മെഡിക്കല്‍ ടെക്‌നോളജി കമ്പനിയും തമ്മില്‍ ആപ്പിന്റെ കാര്യത്തില്‍ പേറ്റന്റ് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾ വായിക്കാം

ജിദ്ദയില്‍ വിട പറഞ്ഞത് പ്രവാസികളുടെ നിശബ്ദ സേവകൻ

ഒമ്പതാം ക്ലാസുകാരി ഗർഭിണി, സഹപാഠിയായ 14 കാരൻ കസ്റ്റഡിയിൽ

VIDEO നിക്കാഹ് കഴിയുന്നതുവരെ പെണ്ണുങ്ങള്‍ മാറി നില്‍ക്കണം, വീഡിയോ വൈറലാക്കി വിദ്വേഷം

Latest News