ഒമ്പതാം ക്ലാസുകാരി ഗർഭിണി, സഹപാഠിയായ 14 കാരൻ കസ്റ്റഡിയിൽ

പത്തനംതിട്ട- പത്തനംതിട്ടയിൽ ഒന്‍പതാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു.  പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് പതിനാലുകാരനെതിരെ കേസെടുത്തത്.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കുട്ടി ചികിത്സ തേടിയ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

14കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌.

സുരക്ഷക്ക് വില കൽപിക്കുന്നില്ല;എയർഇന്ത്യക്ക് 1.10 കോടി രൂപ പിഴ

ബുര്‍ജ് ഖലീഫയില്‍ ശ്രീരാമന്‍; വ്യാജ പ്രചാരണത്തില്‍ മുന്നറിയിപ്പുമായി യു.എ.ഇ അധികൃതര്‍

Latest News