VIDEO നിക്കാഹ് കഴിയുന്നതുവരെ പെണ്ണുങ്ങള്‍ മാറി നില്‍ക്കണം, വീഡിയോ വൈറലാക്കി വിദ്വേഷം

കോഴിക്കോട്- വിവാഹ ഓഡിറ്റോറിയത്തില്‍ നിക്കാഹ് കഴിയുന്നതുവരെ സ്ത്രീകള്‍ മാറി നില്‍ക്കണമെന്ന് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പെണ്ണുങ്ങള്‍ നിക്കാഹ് കഴിയുന്നതുവരെ കുറച്ചുനേരം മാറിനില്‍ക്കണമെന്നും ഇതിനൊരു സെറ്റപ്പുണ്ടാക്കണമെന്നും വീഡിയോയില്‍ പറയുന്നു. ദീനാണെന്നും നിക്കാഹ് കഴിയുന്നതുവരെ മാറിനില്‍ക്കണമെന്നും കടപ്പാട് കൊണ്ട് പറയുന്നതാണെന്നും എതിര്‍ക്കാന്‍ ശ്രമിക്കുന്നവരോട് നിര്‍ദേശം നല്‍കുന്നയാള്‍ പറയുന്നുമുണ്ട്.
വീഡിയോ മുന്‍നിര്‍ത്തി സംഘ്പരിവാര്‍ അനുകൂലികള്‍ വ്യാപകമായ വിദ്വേഷ പ്രചാരണവും തുടങ്ങി. മുരളി എംപി പട്ടാമ്പിയെന്ന ഫേസ് ബുക്ക് പ്രൊഫൈലില്‍നിന്ന് ഷെയര്‍ ചെയ്ത വീഡിയോക്ക് നിരവധി പേരാണ് പ്രതികരിക്കുന്നത്.

സുരക്ഷക്ക് വില കൽപിക്കുന്നില്ല;എയർഇന്ത്യക്ക് 1.10 കോടി രൂപ പിഴ

ബുര്‍ജ് ഖലീഫയില്‍ ശ്രീരാമന്‍; വ്യാജ പ്രചാരണത്തില്‍ മുന്നറിയിപ്പുമായി യു.എ.ഇ അധികൃതര്‍

 

Latest News