ദിവ്യ പിള്ള പ്രധാന വേഷത്തിലെത്തുന്ന ഡാർക് വയലന്റ് ചിത്രമായ 'അന്ധകാരാ' ഫെബ്രുവരിയിൽ റിലീസ് ചെയ്യും.
വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചോരയിൽ കുളിച്ചിരിക്കുന്ന ദിവ്യ പിള്ളയെയാണ് പോസ്റ്ററിൽ. പ്രിയം, ഇരുവട്ടം മണവാട്ടി, ഗോഡ്‌സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കിയ സംവിധായകനാണ് വാസുദേവ് സനൽ. ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗർ, ആന്റണി ഹെൻറി, മറീന മൈക്കിൾ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ.ആർ. ഭരത്, ജയരാജ് കോഴിക്കോട് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിൽ. എയ്‌സ് ഓഫ് ഹാർട്‌സ് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ നിർമിക്കുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് പ്രദർശനത്തിന് എത്തിക്കുന്നത്. എ.എൽ. അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ക്യാമറ മനോ വി. നാരായണൻ. എഡിറ്റിംഗ് അനന്ദു വിജയ്. അരുൺ മുരളീധരനാണ് സംഗീത സംവിധാനം, ആർട്ട് ആർക്കൻ എസ്. കർമ്മ, പ്രൊജക്റ്റ് ഡിസൈനർ സണ്ണി തഴുത്തല, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ. സ്റ്റിൽസ് ഫസലുൽ ഹക്ക്.






