Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൂര്യകുമാര്‍ ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

ദുബായ് - തുടര്‍ച്ചയായ രണ്ടാം തവണയും ട്വന്റി20 ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ ട്വന്റി20 താരം വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഹെയ്‌ലി മാത്യൂസാണ്. 
ഐ.സി.സി ടീം ഓഫ് ദ ഇയര്‍ നായകനായും സൂര്യകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലാന്റിന്റെ മാര്‍ക്ക് ചാപ്മാന്‍, ഉഗാണ്ടയുടെ അല്‍പേഷ് രാംജാനി, സിംബാബവെയുടെ സിഖന്ദര്‍ റാസ എന്നിവരും ക്രിക്കറ്റര്‍ ഓഫ് ദ ഇയറിന് പരിഗണിക്കപ്പെട്ടു. മികച്ച ഭാവി വാഗ്ദാനം ന്യൂസിലാന്റിന്റെ രചിന്‍ രവീന്ദ്രയാണ്. 
ഓസ്‌ട്രേലിയയുടെ പാറ്റ് കമിന്‍സാണ് ടെസ്റ്റ് ടീം ഓഫ് ദ ഇയര്‍ ക്യാപ്റ്റന്‍. ഇന്ത്യയുടെ രവീന്ദ്ര ജദേജ മാത്രമേ ടീമിലുള്ളൂ, രോഹിത് ശര്‍മയും വിരാട് കോലിയും ഇല്ല. ഏകദിന ടീം ഓഫ് ദ ഇയറിന്റെ ക്യാപ്റ്റനാണ് രോഹിത്. ടീമില്‍ കോലിയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവുമുണ്ട്. ട്വന്റി20 ടീം ഓഫ് ദ ഇയറില്‍ യശസ്വി ജയ്‌സ്വാള്‍, രവി ബിഷ്‌ണോയ്, അര്‍ഷദീപ് സിംഗ് എന്നിവരും സൂര്യകുമാറിനു പുറമെ സ്ഥാനം പിടിച്ചു.
 

Latest News