Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇതെന്ത് കൊള്ള ലാഭം? ടെന്നിസ് താരം ഫെദരര്‍ വിവാദത്തില്‍

സൂറിക് -ടെന്നിസ് താരം റോജര്‍ ഫെദരറുടെ സ്‌പോര്‍ട്‌സ് ഉല്‍പന്ന കമ്പനിയായ ഓന്‍ കൊള്ളലാഭം കൊയ്യുന്നുവെന്ന്  സ്വിറ്റ്‌സര്‍ലന്റില്‍ വിവാദം. സ്വിസ് ഉപഭോക്തൃ പ്രസിദ്ധീകരണമായ കെ-ടിപ്പ് പുറത്തുവിട്ട വിവരങ്ങളാണ് കൊടുങ്കാറ്റിളക്കിയത്. 30 ഓന്‍ ഉല്‍പന്നങ്ങളുടെ വിശദാംശങ്ങളാണ് അവര്‍ നല്‍കിയത്. 
ദ റോജര്‍ അഡ്വാന്‍ഡേജ് എന്നു പേരിട്ട റണ്ണിംഗ് ഷൂവിന് ഓന്‍ വിയറ്റ്‌നാമിലെ നിര്‍മാതാക്കള്‍ക്ക് നല്‍കുന്നത് 17.86 സ്വിസ് ഫ്രാങ്കാണ്. സ്വിറ്റ്‌സര്‍ലന്റില്‍ അത് വില്‍ക്കുന്നത് പത്തിരട്ടിയിലേറെ വിലക്കും -190 ഫ്രാങ്കിന്. അത്‌ലറ്റുകള്‍ക്ക് പ്രിയപ്പെട്ട ഷൂവാണ് ഇത്. സ്വിറ്റ്‌സര്‍ലന്റിലെ ഏറ്റവും ജനപ്രിയ കായികതാരമാണ് ഫെദരര്‍.
 

Latest News