Sorry, you need to enable JavaScript to visit this website.

സുരക്ഷക്ക് വില കൽപിക്കുന്നില്ല;എയർഇന്ത്യക്ക് 1.10 കോടി രൂപ പിഴ

ന്യൂദൽഹി- ദീർഘദൂര റൂട്ടുകളിൽ സുപ്രധാ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് എയർഇന്ത്യക്ക് സിവിൽ ഏവിയേഷൻ ഡയരക്ടർ ജനറൽ (ഡി.ജി.സി.എ) 1.10 കോടി രൂപ പിഴയിട്ടു.

വിമാന സര്‍വീസിലെ ക്രമക്കേടുകളുടെ തുടര്‍ച്ചയായ സംഭവങ്ങള്‍ക്കിടയിലാണ് സുരക്ഷാ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യക്ക് വന്‍തുക പിഴ ചുമത്തിയിരിക്കുന്നത് ചില ദീര്‍ഘദൂര  നിര്‍ണായക റൂട്ടുകളിലാണ് സുരക്ഷാ ലംഘനങ്ങള്‍ നടന്നതെന്ന് ഡിജിസിഎ അറിയിച്ചു. അടുത്തിടെ, ഇന്‍ഡിഗോയുടെ ഒരു വിമാനത്തിലെ യാത്രക്കാര്‍ ടാര്‍മാക്കില്‍ ഇറങ്ങി ഭക്ഷണം കഴിച്ച സംഭവത്തില്‍  ഇന്‍ഡിഗോക്ക് 1.20 കോടി രൂപ പിഴ ചുമത്തിയിരുന്നു.
ഈ സംഭവത്തില്‍ ശക്തമായി പ്രതികരിച്ച  വ്യോമയാന മന്ത്രി ജ്യോതിരാദിത്യ  സിന്ധ്യ ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന്  വ്യക്തമാക്കിയിരുന്നു.
ബി 777 കമാന്‍ഡറായി സേവനമനുഷ്ഠിച്ച മുന്‍ എയര്‍ ഇന്ത്യ പൈലറ്റ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ഡിജിസിഎക്കും  പരാതി നല്‍കിയിരുന്നു. തങ്ങള്‍ നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ വിമാനക്കമ്പനിയുടെ നിയമലംഘനം പ്രഥമദൃഷ്ട്യാ വെളിപ്പെട്ടതായി ഡിജിസിഎ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ അക്കൗണ്ടബിള്‍ മാനേജര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനു നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍  കൃത്യമായി പരിശോധിച്ചുവെന്ന് ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സൗദിയിലുള്ള ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ വാടക കൊലയാളികള്‍ യുവതിയെ കൊലപ്പെടുത്തി; നാലു പേര്‍ അറസ്റ്റില്‍

Latest News