Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബുര്‍ജ് ഖലീഫയില്‍ ശ്രീരാമന്‍; വ്യാജ പ്രചാരണത്തില്‍ മുന്നറിയിപ്പുമായി യു.എ.ഇ അധികൃതര്‍

അബുദാബി-അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നപ്പോള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ ശ്രീരാമന്റെ ചിത്രം ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തി.

പ്രധാന ആഘോഷ വേളകളിലും ഇന്ത്യന്‍ സ്വാതന്ത്ര്യദിനം പോലുള്ള സന്ദര്‍ഭങ്ങളിലും ബുര്‍ജ് ഖലീഫ് വ്യത്യസ്ത നിറമണിഞ്ഞ് ആഘോഷത്തില്‍ പങ്കുചേരാറുണ്ട്.
ഈ പശ്ചാത്തലം മുന്നില്‍വെച്ചാണ് ബുര്‍ജ് ഖലീഫയില്‍ ശ്രീരാമന്റെ ചിത്രം കൃത്രിമമായി ചേര്‍ത്ത് സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ പട്ടാളം പ്രവര്‍ത്തിച്ചത്.
സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ കര്‍ശന നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് യു എ ഇ. സ്വകാര്യതയെ മാനിക്കുന്നതിനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുന്നതിനും മറ്റ് മതങ്ങളെയും വിശ്വാസത്തെയും ബഹുമാനിക്കുന്നതിനും ആവശ്യമായ നിരവധി വ്യവസ്ഥകളും നിയമങ്ങളും യു എ ഇയിലുണ്ട്. നിയമലംഘനത്തിന് കനത്ത പിഴയും ശിക്ഷാനടപടികളുമാണ് രാജ്യത്തുള്ളത്.
തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ ആറുമാസം തടവും ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാം. രാജ്യത്തെ മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങള്‍ തെറ്റിച്ചാല്‍ അക്കൗണ്ട് നിയന്ത്രിക്കുന്ന വ്യക്തി പിഴയും തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.

കഴിഞ്ഞ രാമനവമി വേളയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച ചിത്രമാണ് ഇപ്പോൾ പ്രാണപ്രതിഷ്ഠാ വേളയിൽ വീണ്ടും വ്യാപകമായി പ്രചരിപ്പിച്ചത്.

ബലാത്സംഗത്തില്‍ 64,000 സ്ത്രീകളും പെണ്‍കുട്ടികളും ഗര്‍ഭിണികളായി; ഞെട്ടിക്കുന്ന കണക്ക്

എയര്‍ടെല്‍ തോറ്റു, സബീന ജയിച്ചു; സന്തോഷം പങ്കുവെച്ച് എഴുത്തുകാരി

കണ്ണൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് സ്ഥിരം സര്‍വീസിന് സാധ്യത തെളിയുന്നു

 

 

Latest News