കൊച്ചി- വയസ്സെത്രയായി മുപ്പത്തി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടന്നു. ചിത്രം ഫെബ്രുവരി 29ന് തിയേറ്ററുകളിലെത്തും.
മ്യൂസിക് പ്ലാറ്റ്ഫോമായ 'സരിഗമ'യാണ് ഓഡിയോ അവകാശം കരസ്ഥമാക്കിയത്. ഇമ്പമാര്‍ന്ന ഗാനങ്ങളാണ് സിനിമയുടെ പ്രത്യേകത.
നോ ലിമിറ്റ് ഫിലിംസിന്റെ ബാനറില്‍ അജയന് ഇ. നിര്‍മിച്ച് പപ്പന് ടി. നമ്പ്യാറാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷിജു യു സിയുടേതാണ് കഥ. ഷിജു യു. സിയും ഫൈസല്‍ അബ്ദുള്ളയും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷമീര്‍ ജിബ്രാനാണ് ഛായാഗ്രഹണം.
'വയസ്സെത്രയായി' എന്നുതുടങ്ങുന്ന ഗാനത്തില്‍, ചിത്രത്തിലെ പ്രധാന അഭിനേതാക്കളെല്ലാം എത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെട്ട താരങ്ങളെല്ലാം വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് പ്രമോ സോങ്ങില്‍ അവതരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അയ്യപ്പദാസ് നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തില്‍ വിവാഹപ്രായമായിട്ടും പെണ്ണുകിട്ടാത്ത ഒരു യുവാവിന്റെ ആകുലതകള്‍ നര്‍മരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു. കാര്‍ത്തിക് രാജ് ആണ് എഡിറ്റിംഗ്.
പ്രശാന്ത് മുരളി, ചിത്ര നായര്‍, ഷിജു യു. സി, സാവിത്രി ശ്രീധരന്, രമ്യ സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മഞ്ജു പത്രോസ്, ഉണ്ണിരാജ, കലാഭവന്‍ സരിഗ, യു. സി നാരായണി, ജയകുമാര്‍, നിര്‍മല്‍ പാലാഴി, പ്രദീപ് ബാലന് തുടങ്ങി നിരവധി പേര് അണിനിരക്കുന്നു.
കൈതപ്രവും സന്‍ഫീറും ചേര്‍ന്ന് വരികള്‍ക്ക് സിബു സുകുമാരനും സന്‍ഫീറും സംഗീതം ചെയ്തത്. ഫസ്റ്റ് ലവ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. പി. ആര്. ഒ: എം. കെ. ഷെജിന്‍.






