കൊല്‍ക്കത്ത - ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം കേരള എഫ്.സി മറുപടിയില്ലാത്ത നാലു ഗോളിന് ഈസ്റ്റ്ബംഗാളിനെ തകര്‍ത്തു. ഉഗാണ്ടക്കാരി സ്്‌ട്രൈക്കര്‍ ഫാസില ഇഖവാപുടിന്റെ ഹാട്രിക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. ഈസ്റ്റ്ബംഗാളിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഇത്.
സന്ധ്യാ രംഗനാഥനാണ് ആദ്യ ഗോളടിച്ചത്. ഇടവേളയില്‍ ഗോകുലം 3-0 ന് മുന്നിലായിരുന്നു. ഗോകുലത്തിന് ആറു കളിയില്‍ 11 പോയന്റുണ്ട്. മൂന്നാം സ്ഥാനത്താണ് അവര്‍. ഒഡിഷ എഫ്.സിക്കും കിക്ക്സ്റ്റാര്‍ട് എഫ്.സിക്കും പിന്നില്‍. ഏഴ് ടീമുകളില്‍ ആറാം സ്ഥാനത്താണ് ഈസ്റ്റ്ബംഗാള്‍.